Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി​ദ്രോ​ഹ ന​യം:...

പ്ര​വാ​സി​ദ്രോ​ഹ ന​യം: സൂം ​ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി​ദ്രോ​ഹ ന​യം: സൂം ​ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????? ??????????? ????? ???????????? ?????? ???????????????? ??? ????????????????????

മ​സ്​​ക​ത്ത്​: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​വാ​സി​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ‘ഞ​ങ്ങ​ൾ​കൂ​ടി​യാ​ണ് കേ​ര​ളം’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ കാ​മ്പ​യി​​നി​െൻറ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം മ​സ്​​ക​ത്ത് ഘ​ട​കം സൂം ​ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ക്ഷേ​മ​ത്തി​നാ​യു​ള്ള നോ​ർ​ക്ക സം​വി​ധാ​നം കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​വു​ക​യും സ​ർ​ക്കാ​റു​ക​ൾ പ്ര​വാ​സി വി​ഷ​യ​ത്തി​ൽ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ണി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ രാ​ഷ്​​ട്രീ​യം മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്​​ദ​മു​യ​ർ​ത്ത​ണ​മെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും കേ​ര​ള​ത്തി​ലേ​ക്ക് സ​ഹാ​യം ഒ​ഴു​കി​യ​ത് ഗ​ൾ​ഫി​ൽ​നി​ന്നാ​ണ്. 

എ​ന്നാ​ൽ, പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു പ്ര​യാ​സം വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ത്ത്​ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളും ഇ​പ്പോ​ഴും കാ​ത്തി​രി​പ്പ് തു​ട​രേ​ണ്ട അ​വ​സ്​​ഥ​യാ​കു​മാ​യി​രു​ന്നെ​ന്നും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​റി​​െൻറ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ മൂ​ലം മ​ല​യാ​ളി​ക​ൾ പ്ര​വാ​സി​ക​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണു​ക​യും ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് വേ​ദ​ന​ജ​ന​ക​മാ​ണെ​ന്ന്​ സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ഗ​ൾ​ഫ്​ മാ​ധ്യ​മം റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബ്​​ദു​ൽ അ​സീ​സ് വ​യ​നാ​ട് കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു. പി.​എ.​വി. അ​ബൂ​ബ​ക്ക​ർ (കെ.​എം.​സി.​സി), ബാ​ബു​രാ​ജ്, അ​ലി മീ​രാ​ൻ (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം), ബാ​ബു രാ​ജ​ൻ, അ​ഡ്വ. ജോ​ർ​ജ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​ലി​ൻ പൊ​യ്യാ​റ, രാ​ജ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ മ​ങ്ങാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - soom talk-oman-gulf news
Next Story