ഭൂപ്രദേശ സൂചിക രജിസ്ട്രേഷൻ: മന്ത്രാലയത്തിന് മൂന്ന് അപേക്ഷ ലഭിച്ചു
text_fieldsമസ്കത്ത്: ഭൂപ്രദേശ സൂചിക സംരക്ഷണ പദ്ധതിയിലേക്ക് മൂന്ന് അപേക്ഷകൾ ലഭിച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഒമാനി കുന്തിരിക്കം, ജബൽ അഖ്തർ കോലാട്, ദക്ഷിണ ഒമാൻ പശു എന്നിവയുെട സംരക്ഷണത്തിനാണ് അപേക്ഷ ലഭിച്ചത്. രാജ്യത്തിെൻറ ഭൂപ്രദേശ സൂചിക അവകാശങ്ങൾ രാജ്യത്തിന് പുറത്തുള്ളവർ ലംഘിക്കുന്നത് തടയാൻ സാധിക്കുന്ന വിധം സമീപ ഭാവിയിൽ നിരവധി ഒമാനി ഭക്ഷ്യവിഭവങ്ങൾ, കരകൗശല വസ്തുക്കൾ, മറ്റു നിരവധി ഭൂപ്രദേശ സൂചിക ഉൽപന്നങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്. വ്യവസായ ആസ്തി നിയമത്തിലെ ഭൂപ്രദേശ സൂചിക ഒമാനി നിയമജ്ഞർ നിർവചിച്ചിട്ടുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വ്യവസായ ആസ്തി വകുപ്പ് ചെയർമാൻ അലി ബിൻ ഹമദ് ബിൻ സൈഫ് അൽ മഅ്മരി വ്യക്തമാക്കി. ഒരു രാജ്യത്തെ ഒാരോ ദേശങ്ങളിലെയും ഉൽപന്നങ്ങളുടെ ഉത്ഭവം അതിെൻറ പ്രകൃതം, മൂല്യം, സ്വഭാവ ഗുണങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഇൗ നിയമപ്രകാരം ഭൂപ്രദേശ സൂചിക രജിസ്ട്രേഷനുള്ള അപേക്ഷകൾ നിയമാനുസൃത വ്യക്തികൾക്കോ ബന്ധപ്പെട്ട അതാറിറ്റികൾക്കോ മാത്രമേ രജിസ്ട്രാറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അലി ബിൻ ഹമദ് ബിൻ സൈഫ് അൽ മഅ്മരി പറഞ്ഞു.
ഭൂപ്രദേശ സൂചികകളുടെ സംരക്ഷണം സാമൂഹികമായി വളരെ പ്രധാനപ്പെട്ടതാണ്. ഉൽപാദക വ്യക്തികളുടെ ജീവിതനിലവാരം താഴാതിരിക്കാൻ ഇത് സഹായിക്കുന്നു.
ഉൽപാദനം വർധിപ്പിക്കാനും കൂടുതൽ വരുമാനം നേടാനും ഉൽപാദകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബദൽ ഉറവിടങ്ങളിൽനിന്നുള്ള വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്ന സുൽത്താനേറ്റിെൻറ സമ്പദ്വ്യവസ്ഥക്കും ഇതുവഴി പ്രയോജനം ലഭിക്കുന്നു. ഒമാനി ഹൽവ, ഒമാനി െചറുനാരകം, ഒമാനി സാത്തർ, ഒമാെൻറ കല്ലുകളും ധാതുപദാർഥങ്ങളും ജബൽ അഖ്തറിലെ ഉറുമാമ്പഴവും റോസ് വാട്ടറും ഒമാനി ഇൗത്തപ്പഴം തുടങ്ങിയവയും ഭാവിയിൽ സർവേയിലും ബന്ധപ്പെട്ട അതോറിറ്റികൾക്ക് സംരക്ഷിത പട്ടികയിലും ഉൾപ്പെടുത്താൻ സാധിക്കും. ഒമാനി കുന്തിരിക്ക മരങ്ങളുടെയും ഉൽപന്നങ്ങളുടെയും ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതിന് വാണിജ്യാവശ്യത്തിന് രാജ്യത്തിന് പുറത്തേക്ക് കയറ്റിയയക്കുന്നതും ഒമാനിതര കുന്തിരിക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും വിലക്കുന്നത് പ്രധാനമാണെന്നും അലി ബിൻ ഹമദ് ബിൻ സൈഫ് അൽ മഅ്മരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
