Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോ​ണി മൊ​ബൈ​ൽ...

സോ​ണി മൊ​ബൈ​ൽ എ​ക്​​സ്​​പീ​രി​യ ശ്രേ​ണി​യി​ലെ പു​തി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
സോ​ണി മൊ​ബൈ​ൽ എ​ക്​​സ്​​പീ​രി​യ ശ്രേ​ണി​യി​ലെ പു​തി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചു
cancel

മ​സ്​​ക​ത്ത്​: സോ​ണി മൊ​ബൈ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ത​ങ്ങ​ളു​ടെ എ​ക്​​സ്​​പീ​രി​യ ശ്രേ​ണി​യി​ലെ പു​തി​യ ര​ണ്ട്​ മോ​ഡ​ലു​ക​ൾ ഒ​മാ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ക്​​സ്​ ഇ​സ​ഡ്​ ടു, ​എ​ക്​​സ്​ ഇ​സ​ഡ്​ ടു ​കോം​പാ​ക്​​ട്​ എ​ന്നി​വ​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്.  കാ​മ​റ​യി​ലും ഡി​സ്​​പ്ലേ​യി​ലും ശ​ബ്​​ദ​ത്തി​ലും ഏ​റെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന​താ​ണ്​ ര​ണ്ട്​ മോ​ഡ​ലു​ക​ളും.

കൈ​യി​ൽ ഒ​തു​ങ്ങു​ന്ന രീ​തി​യി​ൽ മ​നോ​ഹ​ര​മാ​യ രൂ​പ​ക​ൽ​പ​ന​യോ​ടെ​യു​ള്ള ഫോ​ണു​ക​ൾ അ​ടു​ത്ത മാ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ്​​റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​കും. എ​ക്​​സ്​ ഇ​സ​ഡ്​ ടു​വി​ന്​ 289.90 റി​യാ​ലും എ​ക്​​സ്​ ഇ​സ​ഡ്​ ടു ​കോം​പാ​ക്​​ടി​ന്​ 259.90 റി​യാ​ലു​മാ​ണ്​ വി​ല. ​ ഫ്ലാ​ഗ്ഷി​പ് മോ​ഡ​ലാ​യ എ​ക്സ്പീ​രി​യ എ​ക്​​സ്​ ഇ​സ​ഡ്​ ടു​വി​ന്​ ഫു​ള്‍സ്ക്രീ​ന്‍ ഡി​സ്പ്ലേ​യാ​ണ്​ ഉ​ള്ള​ത്. 5.7 ഇ​ഞ്ച് എ​ച്ച്.​ഡി.​ആ​ർ ഫു​ള്‍ എ​ച്ച്.​ഡി പ്ല​സ് ട്രി​ലി​മ്യൂ​ന​സ് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. 18:9 അ​നു​പാ​ത​ത്തി​ലാ​ണ് സ്ക്രീ​ൻ. ഹൈ ​ഡൈ​നാ​മി​ക് റേ​ഞ്ച് വി​ഡി​യോ, ഫോ​ട്ടോ, ഗെ​യിം എ​ന്നി​വ ദൃ​ശ്യ​മി​ക​വോ​ടെ വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ക്​​സ്​ റി​യാ​ലി​റ്റി സാ​േ​ങ്ക​തി​ക​ത​യോ​ടെ​യു​ള്ള​താ​ണ്​ സ്​​ക്രീ​നെ​ന്നും സോ​ണി അ​വ​കാ​ശ​പ്പെ​ടു​ന്നു. ക്യൂ​വ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 എ​സ്.​ഒ.​സി പ്രോ​സ​സ​റാ​ണ് ക​രു​ത്ത്.
 നാ​ല്​ ജി​ബി​യാ​ണ് റാം. 64 ​ജി.​ബി​യാ​ണ്​ ഇ​േ​ൻ​റ​ണ​ൽ സ്​​റ്റോ​റേ​ജ്. മെ​മ്മ​റി 400 ജി.​ബി​വ​രെ വ​ർ​ധി​പ്പി​ക്കാം. ആ​ന്‍ഡ്രോ​യ്ഡ് ഓ​റി​യോ ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം. 
പ്ര​ധാ​ന കാ​മ​റ 19 മെ​ഗാ പി​ക്​​സ​ലാ​ണ്. നാ​ല്​ കെ.​എ​ച്ച്.​ഡി.​ആ​ർ റെ​ക്കോ​ഡി​ങ്, അ​ള്‍ട്രാ സ്ലോ​മോ​ഷ​ന്‍ വി​ഡി​യോ എ​ന്നി​വ സാ​ധ്യ​മാ​കും. മു​ൻ​കാ​മ​റ അ​ഞ്ച്​ മെ​ഗാ​പി​ക്​​സ​ലാ​ണ്. 

3180 എം.​എ.​എ​ച്ചാ​ണ്​ ബാ​റ്റ​റി ശേ​ഷി. കോം​പാ​ക്​​ട്​ മോ​ഡ​ലി​ന്​ എ​ക്​​സ്. ഇ​സ​ഡ്​ ടു​വി​നെ അ​പേ​ക്ഷി​ച്ച്​ ഡി​സ്പ്ലേ​യി​ലും ബാ​റ്റ​റി ശേ​ഷി​യി​ലു​മാ​ണ് മാ​റ്റം. അ​ഞ്ച് ഇ​ഞ്ചാ​ണ്​ സ്​​ക്രീ​ന്‍ വ​ലു​പ്പം. ബാ​റ്റ​റി ശേ​ഷി 2870 എം.​എ.​എ​ച്ചും. വൈ​റ്റ് സി​ല്‍വ​ര്‍, മോ​സ് ബ്ലാ​ക്ക്, കോ​റ​ല്‍ പി​ങ്ക് നി​റ​ങ്ങ​ളി​ല്‍ ഇ​രു​ഫോ​ണു​ക​ളും ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssonymalayalam news
News Summary - sony-oman-gulf news
Next Story