അറേബ്യൻ ഒറിക്സ് റിസർവിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ചു
text_fieldsഅൽ വുസ്ത ഗവർണറേറ്റിലെ അറേബ്യൻ ഒറിക്സ് റിസർവിൽ പരിസ്ഥിതി സൗഹൃദ സൗരോർജ
പ്ലാന്റ് സ്ഥാപിച്ചപ്പോൾ
മസ്കത്ത്: പരിസ്ഥിതി സംരക്ഷിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അൽവുസ്ത ഗവർണറേറ്റിലെ അറേബ്യൻ ഒറിക്സ് റിസർവിൽ (അറേബ്യന്‍ കലമാന്‍ റിസര്‍വില്‍) ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോർജ പ്ലാന്റ് സ്ഥാപിച്ചു.
അറേബ്യൻ ഒറിക്സ് റിസർവിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ചുഇന്ധനത്തില് പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളുടെ ഉപയോഗം പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഇത് കുറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിലെ വിവിധ പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിൽ വർഷംതോറും നിരവധിപേരാണ് എത്തുന്നത്. 2020ല്‍ 20,566 പേരാണ് വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

