താമസത്തിനുള്ള കെട്ടിടങ്ങൾക്ക് സൗരോർജ പാനൽ: ടെൻഡർ ഇൗ വർഷം നൽകും
text_fieldsമസ്കത്ത്: ഒമാനിലെ താമസ കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് ഫോേട്ടാവോൾെട്ടയ്ക് സൗേരാർജ സംവിധാനം ഘടിപ്പിക്കുന്നതിെൻറ ആദ്യഘട്ട പ്രവൃത്തിക്കുള്ള കരാർ ഇൗ വർഷം നൽകുമെന്ന് വൈദ്യുതി നിയന്ത്രണ അതോറിറ്റി (എ.ഇ.ആർ) എക്സിക്യൂട്ടീവ് ഡയറക്ടർ ഖൈസ് ബിൻ സഉൗദ് അൽ സക്വാനി വ്യക്തമാക്കി. മസ്കത്ത് ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അതോറിറ്റിയുടെ 2018ലെ പദ്ധതികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണവും നിർദോഷ ഉൗർജത്തിെൻറ മികച്ച ഉപയോഗവും ലക്ഷ്യമിട്ടാണ് പദ്ധതി. പുനരുപയോഗ ഉൗർജ സംരംഭമായ ‘സാഹി’മിന് 2017ൽ തന്നെ അതോറിറ്റി തുടക്കമിട്ടിരുന്നു. ഒമാൻ പരിസ്ഥിതി സേവന കമ്പനിയായ ‘ബീഹു’മായി ചേർന്ന് മാലിന്യത്തിൽനിന്ന് ഉൗർജം ഉൽപാദിപ്പിക്കാനുള്ള ഉഭയകക്ഷി സഹകരണത്തിൽ അഭിമാനമുണ്ടെന്നും ഖൈസ് ബിൻ സഉൗദ് കൂട്ടിച്ചേർത്തു. വൈദ്യുതി-ജല മേഖലയുടെ സ്വകാര്യവത്കരണവും നിയന്ത്രണവും മുന്നിൽ കണ്ടാണ് ഇൗ വർഷത്തെ പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. മേഖലയിലെ കാര്യക്ഷമതയും പ്രാദേശിക വിപണിയിലെ മത്സരക്ഷമതയും വർധിപ്പിക്കൽ, പുനരുപയോഗ ഉൗർജ സംരംഭങ്ങൾ എന്നിവക്കും പരിഗണന നൽകിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിലും പൊതു റീചാർജ് സ്റ്റേഷനുകൾ തുറക്കുന്നതിനും പിന്തുണ നൽകുന്നതിന് മികച്ച അന്താരാഷ്ട്ര നടപടികൾ അവലോകനം ചെയ്യും. വൈദ്യുതി വാഹന പൊതു റീചാർജ് സ്റ്റേഷനുകളുടെ വികസനം, നെറ്റ്വർക്-കണക്ഷൻ വിഷയങ്ങൾ, സുരക്ഷാകാര്യം തുടങ്ങിയവക്കുള്ള ചെലവ് കണക്കാക്കും. ഒമാൻ വൈദ്യുതി പ്രസരണ കമ്പനി (ഒ.ഇ.ടി.സി), ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനി (പി.ഡബ്ല്യു.പി) എന്നിവയുടെ വിലനിയന്ത്രണം 2018 ഡിസംബർ 31ഒാടെ കാലഹരണപ്പെടുന്നതിനാൽ 2019 ജനുവരി ഒന്നു മുതലുള്ള പുതിയ വിലനിയന്ത്രണം സംബന്ധിച്ച അവലോകനവും അതോറിറ്റി നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
