ഒമാനിൽ ഇനി സൗരോർജ സ്കൂളുകളും
text_fields
മസ്കത്ത്: സ്കൂളുകളിൽ സൗരോർജപദ്ധതികൾ ആരംഭിക്കുന്നതിനുള്ള ഷെൽ ഡെവലപ്മെൻറ് ഒമാെൻറ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കം.
‘സോളാർ ഇൻ ടു സ്കൂൾസ്’ പദ്ധതിപ്രകാരം രാജ്യത്തെ 22 സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുക. നിസ്വ ബിർക്കത്ത് അൽ മൗസിലെ ഉമ്മു അൽ ഫാദിൽ സ്കൂൾ ഫോർ ബേസിക് എജുക്കേഷൻ, ബുറൈമിയിലെ സുൽത്താൻ ഖാബൂസ് സ്കൂൾ, സലാലയിലെ ഖൗലത്ത് ബിൻത് അൽ ഹക്കീം സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി പൈലറ്റടിസ്ഥാനത്തിൽ പൂർത്തിയാക്കി. പൂർണമായും സൗരോർജ വൈദ്യുതീകരണം നടത്തിയ രാജ്യത്തെ ആദ്യ സ്കൂളുകളാണ് ഇത്.
ബർക്കത്തുൽ മൗസിൽ നടന്ന ഒൗദ്യോഗിക ഉദ്ഘാടനചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ശൈബാനിയ രക്ഷാകർതൃത്വം വഹിച്ചു. ദാഖിലിയ ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരും ഷെൽ അധികൃതരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. ‘ഗിഫ്റ്റ് റ്റു ദി നേഷൻ’ പദ്ധതി പ്രകാരമാണ് സൗരോർജ വൈദ്യുതീകരണ പദ്ധതിയെന്ന് ഷെൽ അധികൃതർ പറഞ്ഞു. സ്കൂളുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പരിശീലനം നൽകാനാണ് പദ്ധതിയെന്ന് ഷെൽ അധികൃതർ പറഞ്ഞു. പദ്ധതി സ്ഥാപിക്കുന്നതുവഴി ഒാരോ സ്കൂളുകളുകളിലെയും സാധാരണ വൈദ്യുതിയുടെ പ്രതിവർഷ ഉപയോഗത്തിൽ 150 മെഗാവാട്ടിെൻറ കുറവുണ്ടാകുമെന്നാണ് കണക്കുകൾ. നൂറോളം വീടുകൾക്ക് ആവശ്യമായ വൈദ്യുതിയാണ് ഇത്. ഇതോെടാപ്പം ഒാരോ സോളാർ സ്കൂളും അന്തരീക്ഷത്തിൽ പ്രതിവർഷം നൂറുടൺ കാർബൺ ഡയോക്സൈഡിെൻറ കുറവിനും വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
