സൊഹാറിൽ പുതിയ ഷോപ്പിങ് മാൾ വരുന്നു
text_fieldsമസ്കത്ത്: സൊഹാറിൽ പുതിയ ഷോപ്പിങ് മാൾ വരുന്നു. 45 ദശലക്ഷം റിയാൽ ചെലവിട്ടുള്ള സൊഹാർ സിറ്റി സെൻററിെൻറ നിർമാണം അടുത്തവർഷം അവസാനത്തോടെ പൂർത്തിയാകും. ഒമാനിലെ റീെട്ടയിൽ വിപണനരംഗത്ത് ചുവടുറപ്പിക്കുന്നതിനുള്ള മാജിദ് അൽ ഫുതൈം ഗ്രൂപ്പിെൻറ (എം.എ.എഫ്)പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സൊഹാർ സിറ്റി സെൻറർ. 130 സ്േറ്റാറുകൾ, കാരിഫോർ ഹൈപ്പർമാർക്കറ്റ്, ഒമ്പത് സ്ക്രീനുകളോടെയുള്ള വോക്സ് സിനിമാസ് എന്നിവ ഇതിലുണ്ടാകും. സൊഹാർ നിവാസികൾക്ക് വ്യത്യസ്ത ഷോപ്പിങ് അനുഭവം ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ ൈഹപ്പർമാർക്കറ്റ് ഒരുക്കുന്നതെന്ന് എം.എ.എഫ് ഗ്രൂപ്പിെൻറ ഷോപ്പിങ് മാൾസ് വിഭാഗം ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഗൈത് ഷോകെയർ പറഞ്ഞു. 130 വ്യത്യസ്തങ്ങളായ സ്റ്റോറുകളോടെയുള്ള സിറ്റി സെൻററിെൻറ വരവ് സൊഹാറിെൻറ റീെട്ടയിൽ വിപണന മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കും. 8400 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കാരിഫോർ ഹൈപ്പർ മാർക്കറ്റിനും വോക്സ് സിനിമാസിനും പുറമെ ഭക്ഷണശാലകളും മറ്റു വിനോദകേന്ദ്രങ്ങളും ഷോപ്പിങ്മാളിൽ ഉണ്ടാകും.
ബാത്തിന എക്സ്പ്രസ്വേയിൽ സൗകര്യപ്രദമായ സ്ഥലത്താണ് മാൾ ഒരുങ്ങുന്നത്. തുറമുഖവും വ്യവസായ കേന്ദ്രവും എന്ന നിലയിൽ ശ്രദ്ധേയ സാമ്പത്തിക വളർച്ച കൈവരിച്ച സൊഹാറിന് സിറ്റി സെൻററിെൻറ വരവ് കൂടുതൽ ഉണർവ് പകരുമെന്നും ഗൈത് ഷോകെയർ പറഞ്ഞു. അൽ തുർക്കി എൻറർപ്രൈസിനാണ് നിർമാണ കരാർ നൽകിയത്.
ഇൗ വർഷം നവംബറിൽ നിർമാണം ആരംഭിക്കും. ഉൗർജക്ഷമതയേറിയ നിലയിലാകും നിർമാണം. എൽ.ഇ.ഡി ലൈറ്റിങ്, മാളിെൻറ ഉൗർജോപയോഗത്തിൽ ഒരു പങ്കുവഹിക്കാൻ സോളാർ പാനലുകൾ എന്നിവയും ഇവിടെ നിർമിക്കും. പ്രവർത്തനമാരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ ഉൗർജക്ഷമതയേറിയ രൂപകൽപനക്കുള്ള എൽ.ഇ.ഡി ഗോൾഡ് സ്റ്റാറ്റസ് ഡിസൈൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു. മാജിദ് അൽ ഫുതൈം ഗ്രൂപ്പിന് കീഴിലുള്ള ഖുറം, മസ്കത്ത് സിറ്റി സെൻററുകളിൽ 27 ദശലക്ഷം റിയാൽ ചെലവിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മൈ സിറ്റി സെൻറർ സൂറും ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളാകാൻ ഒരുങ്ങുന്ന മാൾ ഒാഫ് ഒമാനുമാണ് ഗ്രൂപ്പിെൻറ ഒമാനിലെ സുപ്രധാന പദ്ധതികൾ. 275 ദശലക്ഷം റിയാലാണ് മാൾ ഒാഫ് ഒമാനായി ചെലവിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
