െസാഹാറിൽ പരമ്പരാഗത പെരുന്നാൾ ആഘോഷം പൊടിപൊടിക്കുന്നു
text_fieldsസൊഹാർ: െസാഹാറിൽ പരമ്പരാഗത പെരുന്നാൾ ആഘോഷം പൊടിപൊടിക്കുന്നു. ചെറിയ പെരുന്നാളിനൊപ്പം സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് സൊഹാറിൽ എത്തിയതിെൻറ ഭാഗമായുള്ള ആഘോഷവുമാണ് നടക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ആഘോഷപരിപാടികൾ ശനിയാഴ്ച ഒട്ടകയോട്ട മത്സരത്തോടെയാണ് സമാപിക്കുക. ബുധനാഴ്ച അൽ അഫീഫ ബീച്ചിൽ മറൈൻ ഫെസ്റ്റിവൽ നടന്നു. ബോട്ടുകളുടെ ഘോഷയാത്ര, പരമ്പരാഗത കടൽ കലാരൂപങ്ങൾ എന്നിവ നടന്നു. വടക്ക്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽനിന്ന് നിരവധി പേരാണ് ആഘോഷത്തിെൻറ ഭാഗമാകാൻ എത്തിയത്. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനോടുള്ള കൂറും വിശ്വസ്ഥതയും ഇതിവൃത്തമാക്കിയുള്ളതായിരുന്നു കലാപരിപാടികൾ. അൽ നസാജ് മറൈൻ ട്രൂപ്പിെൻറ സംഗീത പരിപാടിയോടെയാണ് ബുധനാഴ്ച പരിപാടികൾ ആരംഭിച്ചത്.
ഒമാെൻറ കൊടിയും സുൽത്താെൻറ ചിത്രവും പതിച്ച അമ്പതോളം ബോട്ടുകളാണ് ജലഘോഷയാത്രയുടെ ഭാഗമായത്. നഗരത്തിെൻറ നാവിക പാരമ്പര്യത്തിെൻറ പ്രൗഢ പ്രതീകമെന്നവണ്ണമുള്ള പരിപാടികളാണ് അരങ്ങേറിയത്. വ്യാഴാഴ്ച സൊഹാർ കൊട്ടാരത്തിന് എതിർവശത്ത് കടലിന് അഭിമുഖമായുള്ള റോഡിൽ ഒട്ടകങ്ങളുടെയും കുതിരകളുടെയും ഒാട്ടമൽസരം നടന്നു. ചൊവ്വാഴ്ച സൊഹാർ കോട്ടയുടെ മുന്നിൽ ഉത്സവാന്തരീക്ഷത്തോടെ നടന്ന പരിപാടികളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. 12 നാടൻ കലാസംഘങ്ങൾ പരമ്പരാഗത ഗാനങ്ങൾ ആലപിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ചൊവ്വാഴ്ചയും ഉദ്ഘാടന പരിപാടികളുടെ ഭാഗമാകാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
