Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊ​ഹാ​ർ തു​റ​മു​ഖ...

സൊ​ഹാ​ർ തു​റ​മു​ഖ വി​ക​സ​നം: ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം

text_fields
bookmark_border
സൊ​ഹാ​ർ തു​റ​മു​ഖ വി​ക​സ​നം: ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം
cancel
camera_alt???????? ??????????

മ​സ്​​ക​ത്ത്​: സൊ​ഹാ​ർ തു​റ​മു​ഖ​ത്തി​​െൻറ​യും ഫ്രീ​സോ​ണി​​െൻറ​യും ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ക്കു​ഭാ​ഗ​ത്തേ​ക്കാ​കും വി​ക​സി​പ്പി​ക്കു​ക. മു​മ്പ്​ മ​ജീ​സ്​ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മേ​ഖ​ല നി​ക​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി. പ​ദ്ധ​തി ന​ട​ത്തി​പ്പി​​െൻറ ആ​ദ്യ​ഘ​ട്ട​മാ​യി ക​ൺ​സ​ൽ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കും വി​ക​സ​ന പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സൊ​ഹാ​ർ പോ​ർ​ട്ട്​ ആ​ൻ​ഡ്​​ ഫ്രീ​സോ​ൺ പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ 50​ ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​വു​ക. 

ഒ​മാ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും റോ​ട്ട​ർ​ഡാം തു​റ​മു​ഖ​ത്തി​​െൻറ​യും സം​യു​ക്​​ത ഒാ​ഹ​രി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സൊ​ഹാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്​​മ​െൻറ്​ ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക. നി​ല​വി​ൽ ര​ണ്ടാ​യി​രം ഹെ​ക്​​ട​ർ ആ​ണ്​ തു​റ​മു​ഖ​ത്തി​​െൻറ വി​സ്​​തൃ​തി. ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 200 ഹെ​ക്​​ട​ർ സ്​​ഥ​ല​മാ​കും അ​ധി​ക​മാ​യി ല​ഭി​ക്കു​ക. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും വി​വി​ധ സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും മ​റ്റു​മാ​യി കൈ​മാ​റാ​ൻ ഇ​തി​ന​കം ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സൊ​ഹാ​ർ തു​റ​മു​ഖം 2040 മാ​സ്​​റ്റ​ർ​പ്ലാ​നി​​െൻറ ഏ​റ്റ​വും സു​പ്ര​ധാ​ന ഭാ​ഗ​മാ​ണ്​ വി​ക​സ​ന പ​ദ്ധ​തി. പെ​ട്രോ​കെ​മി​ക്ക​ൽ, ലോ​ഹ, ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ എ​ട്ടു​ ശ​ത​കോ​ടി ഡോ​ള​റി​​െൻറ പു​തി​യ നി​ക്ഷേ​പ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സൊ​ഹാ​ർ പോ​ർ​ട്ട്​ ആ​ൻ​ഡ്​​ ഫ്രീ​സോ​ൺ സി.​ഇ.​ഒ മാ​ർ​ക്ക്​ ഗെ​യി​ലെ​ൻ​കി​ർ​ചെ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssohar port
News Summary - sohar port-oman-gulf news
Next Story