Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാന ക്യാമ്പുമായി സോഹാർ മലയാളി സംഘം

text_fields
bookmark_border
രക്തദാന ക്യാമ്പുമായി സോഹാർ മലയാളി സംഘം
cancel

സുഹാർ: സോഹാർ മലയാളി സംഘം ബദർ അൽ സമാ ആശുപത്രിയുമായി സഹകരിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പൊതുജനങ്ങളുടെയും, തമിഴക വെട്രി കഴകം ഒമാൻ സോഷ്യൽ വെൽഫെയർ വിംഗിന്റെയും സജീവ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ നൂറിലധികം പേർ രക്തദാനം നടത്തി.

കൂടുതൽ ആളുകളിൽ സ്വമേധയാ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ടീം ലീഡർ അബ്ദുല്ല അൽ മാമരി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

സോഹാർ മലയാളി സംഘം സെക്രട്ടറി വാസുദേവ് പിട്ടൻ, പ്രസിഡന്റ് ജയൻ മേനോൻ എന്നിവർ സംസാരി. രക്തദാനം നടത്തിയവർക്ക് ബദർ അൽ സമാ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ കാർഡുകൾ ലേഡീസ് വിംഗ് കോ-ഓർഡിനേറ്റർ ബിൻസി ബിജോയ് വിതരണം ചെയ്തു. കോ-ഓർഡിനേറ്റർ സുനിൽ കുമാർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sohar Malayali Sangham holds blood donation camp
Next Story