സുഹാർ മലയാളി സംഘം യുവജനോത്സവം; സ്റ്റേജിതര മത്സരം 11ന്
text_fieldsസുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി ചേർന്ന് നടത്തുന്ന ഒമ്പതാമത് യുവജനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്റ്റേജിതര മത്സരം ഒക്ടോബർ 11ന് സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ നടക്കും. കവിത, ചെറുകഥാ രചന, ഉപന്യാസരചന, പെൻസിൽ ഡ്രോയിങ്, പെൻസിൽ കളറിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.
കവിത, ഉപന്യാസം, ചെറുകഥ എന്നിങ്ങനെയുള്ള മത്സരത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പങ്കെടുക്കാം. വിവിധ വിഭാഗം തിരിച്ചാണ് മത്സരം നടക്കുക.യുവജനോത്സവം സ്റ്റേജ് മത്സരങ്ങൾ നവംബർ ഒന്ന്, രണ്ട് തീയതികളിൽ സുഹാറിൽ അരങ്ങേറുമെന്ന് മലയാളി സംഘം ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
നിരവധി മത്സരാർഥികൾ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റിവലിൽ ഇപ്രാവശ്യം മുതൽ സിനിമാറ്റിക് ഡാൻസ് കൂടി മത്സരയിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വിധികർത്താക്കളായി വരുന്നത് കേരളത്തിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ളവരായിരിക്കും.
മൂന്ന് വേദികളിലായി അരങ്ങേറുന്ന മത്സരത്തിൽ വിജയിക്കുന്നവരിൽനിന്ന് കലാതിലകം, കലാപ്രതിഭ, കലാശ്രീ, സർഗപ്രതിഭ എന്നിങ്ങനെയുള്ളവരെ തെരഞ്ഞെടുക്കും. സ്റ്റേജിതര മത്സരത്തിലും യുവജനോത്സവത്തിലും പങ്കെടുക്കുന്നവർക്ക് https://forms.gle/aRyqMkKnPBakJPfZ7 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 78801169, 94295302 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

