സോഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ 15ന്
text_fieldsസുഹാർ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനും പുതിയ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി സോഹാർ മലയാളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കും.
സുഹാർ പാം ഗാർഡൻ മെയിൻ ഹാളിൽ രാത്രി മുതൽ ഒമ്പതുവരെ നടക്കുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസചിന്തകനും ചരിത്രകാരനും സാമൂഹ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ കെ.കെ. എൻ. കുറുപ്പ് നേതൃത്വം വഹിക്കും.
‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഒരു ചോദ്യോത്തര പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും സെമിനാറെന്ന് സോഹാർ മലയാളി സംഘം പ്രസിഡന്റ് ജയൻ മേനോൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

