സൊഹാര്‍ കെ.എം.സി.സി മീലാദ് ഫെസ്റ്റ് സമാപിച്ചു
text_fieldsമസ്കത്ത്: സൊഹാര്‍ കെ.എം.സി.സി നേതൃത്വത്തിലുള്ള മീലാദ് ഫെസ്റ്റ് സമാപിച്ചു. പണ്ഡിതനും സൂഫി വര്യനുമായ ശൈഖ് ഹംദാന്‍ മുഹമ്മദിന്‍െറ നേതൃത്വത്തിലുള്ള ഇരുപതംഗ സ്വദേശി സംഘം നടത്തിയ ബുര്‍ദ മജ്ലിസോടെയാണ് പരിപാടി സമാപിച്ചത്. സൊഹാര്‍ ഡ്രീം ഹാളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി പരിപാടിയില്‍ പങ്കെടുത്തു. സൊഹാര്‍ കെ.എം.സി.സി നുസ്റത്തുല്‍ ഇസ്ലാം മദ്റസ ദഫ് സംഘത്തിന്‍െറ സ്വാഗതഗാനത്തിന്‍െറ അകമ്പടിയോടെ സംഘത്തെ വേദിയിലേക്ക് ആനയിച്ചു.
കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക കലാസാഹിത്യ മത്സരം സംഘടിപ്പിച്ചു. സദര്‍ മുഅല്ലിം അബ്ദുസ്സമദ് ഫൈസി, ഹസന്‍ ബാവ ദാരിമി, മുജീബ് ഫൈസി, നാസിര്‍ ലതീഫി, അബ്ദുല്‍ ഖാദിര്‍ ഫൈസി എന്നിവര്‍ക്ക് മികച്ച സേവനത്തിനുള്ള ഉപഹാരങ്ങള്‍ കെ.എം.സി.സി ഭാരവാഹികളായ ടി.സി. ജാഫര്‍, ഷംസുദ്ദീന്‍, അബ്ദുല്ല ശിറിയ, അബ്ദുല്‍ അസീസ് , സി.എച്ച്. മഹ്മൂദ് തുടങ്ങിയവര്‍ വിതരണം ചെയ്തു. മദ്റസയില്‍നിന്ന് പത്താം ക്ളാസ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അഷ്റഫ് കേളോത്ത് വിതരണം ചെയ്തു.
അബ്ദുല്‍ ഖാദിര്‍ വി.പി, ഹുസൈന്‍, അസൈനാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മീലാദ് ഫെസ്റ്റിന് സമാപനം കുറിച്ച് നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് കെ.യൂസുഫ് സലിം ഉദ്ഘാടനം ചെയ്തു. ടി.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് മൗലവി നിലമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. റയീസ് ഇരിക്കൂര്‍ സ്വാഗതവും ഷബീര്‍ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബാവ ഹാജി സമ്മാനദാനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
