സൊഹാർ ഫ്രീസോൺ: ഇന്ത്യൻ കമ്പനി കോട്ടൺനൂൽ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നു
text_fieldsമസ്കത്ത്: സൊഹാർ ഫ്രീസോണിൽ 300 ദശലക്ഷം ഡോളറിെൻറ കോട്ടൺ നൂൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ കമ്പനി. ജയ്പൂർ കേന്ദ്രമായ എസ്.വി.പി ഗ്ലോബൽ വെഞ്ചേഴ്സ് ഗ്രൂപ്പാണ് നിക്ഷേപമിറക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടൻ നൂൽ ഉൽപാദകരിൽ ഒന്നാണ് ഇവർ. 27 ഹെക്ടർ സ്ഥലത്തായി സ്ഥാപിക്കുന്ന കമ്പനിയുടെ ഭൂമി കൈമാറ്റ കരാർ കഴിഞ്ഞ ദിവസം ജയ്പൂരിൽ നടന്ന ചടങ്ങിൽ ഒപ്പിട്ടു. സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ ചെയർമാൻ സുൽത്താൻ ബിൻ സാലിം ബിൻ സൈദ് അൽ ഹബ്സിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇതിനായി ഇന്ത്യയിൽ എത്തിയത്.
സുസജ്ജമായ ടെക്സ്റ്റൈയിൽ ക്ലസ്റ്റർ, കയറ്റുമതി കേന്ദ്രം എന്നീ തലങ്ങളിലുള്ള സൊഹാറിെൻറ വളർച്ചക്ക് ഗതിവേഗം പകരുന്നതാകും പുതിയ കമ്പനി. 2019 അവസാനം പ്രവർത്തന സജ്ജമാകുന്ന കമ്പനിയിൽ 1500 പേർക്ക് തൊഴിൽ അവസരം ലഭ്യമാവും. പൂർണ പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 75,000 ടൺ കോട്ടൺ നൂൽ ആയിരിക്കും ഇവിടെ ഉൽപാദിപ്പിക്കുക. തൊഴിൽ അവസരങ്ങൾക്ക് പുറമെ നെയ്ത്ത്, തുന്നൽ, വസ്ത്രനിർമാണം തുടങ്ങിയ മേഖലകളിലും കൂടുതൽ നിക്ഷേപത്തിനും തൊഴിൽ അവസരത്തിനും വഴിയൊരുക്കും. ബാങ്ക് സൊഹാറാണ് പദ്ധതിക്ക് വേണ്ട ധനസഹായം നൽകുക. രണ്ട് ഘട്ടങ്ങളിലായാണ് തുക നൽകുകയെന്ന് ബാങ്ക് സൊഹാർ ചെയർമാൻ അബ്ദുല്ല ഹുമൈദ് അൽ മഅ്മരി പറഞ്ഞു. ബാങ്ക് സൊഹാർ അധികൃതരും പ്രതിനിധി സംഘത്തിെൻറ ഭാഗമായിരുന്നു. ടെക്സ്റ്റൈൽ മേഖലയിൽ 200 വർഷത്തിന് മുകളിൽ പരിചയമുള്ളവരാണ് തങ്ങളെന്ന് എസ്.വി.പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ചിരാഗ് പിറ്റി പറഞ്ഞു.
എസ്.വി പിറ്റി സൊഹാർ ടെക്സ്റ്റൈൽ എഫ്.ഇസഡ്.സി എൽ.എൽ.സി എന്ന പേരിലാകും സൊഹാറിലെ പ്രവർത്തനം. കമ്പനി പ്രവർത്തനത്തിന് പ്രതിവർഷം ഒരുലക്ഷം മെട്രിക് ടൺ കോട്ടൺ സൊഹാർ തുറമുഖം വഴി ഇറക്കുമതി ചെയ്യും. ഇതിൽ പകുതിയും അേമരിക്കയിൽനിന്നും ബാക്കി ഇന്ത്യയിൽനിന്നും ആസ്ട്രേലിയയിൽനിന്നുമായിരിക്കും. കോട്ടൺ ഉൽപാദന ശേഷം തുറമുഖം വഴി ചൈനയും ഇന്ത്യയും തുർക്കിയുമടക്കം വിപണികളിലേക്ക് കയറ്റിയയക്കുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
