സീപേൾസ് ജ്വല്ലറി പുതിയ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിങ് നടന്നു
text_fieldsസീപേൾസ് ജ്വല്ലറിയുടെ റൂവിയിലെ പുതിയ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിങ് നടന്നപ്പോൾ
മസ്കത്ത്: ജ്വല്ലറി വ്യാപാരരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സീപേൾസിന്റെ റൂവിയിലെ പുതിയ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിങ് നടന്നു. ഇരുനില ഷോറൂമിന്റെ ഒരു നിലയിൽ ഡയമണ്ട് ആഭരണങ്ങളുടെ വിശാലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച ഡിസൈനിലുള്ള ലേറ്റസ്റ്റ് സ്വർണാഭരണങ്ങളും എക്സ്ക്ലൂസിവ് ആയി ഷോകേസ് ചെയ്തിട്ടുണ്ടെന്നതാണ് പ്രധാന ആകർഷണീയത.
ഡയമണ്ട് ആഭരണങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിനാവശ്യമായ സേവനവും ഉറപ്പുവരുത്തുന്നുണ്ട്. ബാങ്ക് മസ്കത്ത് കാർഡ് ഉപയോഗിച്ച് ഈസി ഇൻസ്റ്റാൾമെന്റ് സേവനവും സീപേൾസ് നൽകുന്നു. ഒമാനിൽ ആദ്യമായാണ് ഇത്രയും വലിയ നിക്ഷേപത്തിൽ ഇങ്ങനെയൊരു ജ്വല്ലറി ഷോറൂം വരുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ഉപഭോക്താകൾക്ക് 20 റിയാലിൽ തുടങ്ങുന്ന മാസതവണ വ്യവസ്ഥയിൽ ആഭരണം വാങ്ങാവുന്ന പദ്ധതിക്കും നേരത്തെ രൂപം നൽകിയിരുന്നു. ഈ സ്കീം ഒമാനിൽ ആദ്യമായി ആരംഭിക്കുന്നതും സീപേൾസ് ആണ്. പുതിയ ഷോറൂം തുറന്നതിനാലും ദീപാവലി സീസണായതിനാലും വലിയ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. ജ്വല്ലറിയുടെ ഗ്രാൻഡ് ഓപണിങ് അടുത്ത മാസം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

