മസ്കത്ത്: നവംബർ 26 മുതൽ ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിെൻറ ഭാഗ്യ ചിഹ്നമായ സൊദൈഫി മ സ്കത്തിലെത്തി. ടൂർണമെൻറിെൻറ പ്രചാരണാർഥം 16 മുതൽ 22 വരെ സൊദൈഫി സന്ദർശനം നടത്തും. ഒ മാനി ഫുട്ബാൾ അസോസിയേഷൻ, അൽ മൗജ് മസ്കത്ത്, മസ്കത്ത് സിറ്റി സെൻറർ, മസ്കത്ത് ഗ്രാൻറ്മാൾ, സഫീർ മാൾ, സുഹാർ സിറ്റി സെൻറർ എന്നിവിടങ്ങളിലാണ് സൊദൈഫി പര്യടനം നടത്തുക.
19ന് നടക്കുന്ന ഒമാൻ-ഇന്ത്യ ലോകകപ്പ് യോഗ്യത റൗണ്ട് ഫുട്ബാളിലും സൊദൈഫി എത്തുന്നുണ്ട്. ഖത്തറിലും കുവൈത്തിലും പര്യടനം നടത്തിയ ശേഷമാണ് ഭാഗ്യ ചിഹ്നം മസ്കത്തിലെത്തിയിട്ടുള്ളത്. സൗദിയും യു.എ.ഇയും ബഹ്റൈനും കളിക്കുമെന്ന് അറിയിച്ചതോടെ ഇൗ വർഷത്തെ ഗൾഫ് കപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഒമാനാണ് നിലവിലെ ചാമ്പ്യന്മാർ.