Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിലെ സാമൂഹിക പ്രവർത്തകൻ നൈനാൻ കെ. ഉമ്മൻ നിര്യാതനായി

text_fields
bookmark_border
സലാലയിലെ സാമൂഹിക പ്രവർത്തകൻ നൈനാൻ കെ. ഉമ്മൻ നിര്യാതനായി
cancel

സലാല: രണ്ട് പതിറ്റാണ്ടിലധികമായി സലാലയിലെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന കാരിക്കോട്ട് നൈനാൻ കെ. ഉമ്മൻ (51) നാട്ടിൽ നിര്യാതനായി. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയാണ്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സലാല സെന്റ് സ്റ്റീഫൻസ് ഒർത്തോഡോക്സ് ചർച്ചിന്റെ കമ്മിറ്റിയംഗവും മുൻ ട്രസ്റ്റിയുമായിരുന്നു. നിരവധി ഭക്തി ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്. അൽ കതീരി കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് മാനേജറായിരുന്നു.

ഭാര്യ ആനി നൈനാൻ സലാലയിൽ ഫാർമ സിസ്റ്റാണ്. മക്കൾ: നിതിൻ കെ. നൈനാൻ (ആർകിടെക്ചർ), ലിവിന ആൻ നൈനാൻ (വിദ്യാർഥി, ഇന്ത്യൻ സ്കൂൾ സലാല). മൃതദേഹം പുന്നമൂട് മാർ ഗ്രിഗോറിയസ് സെമിത്തേരിയിൽ സംസ്കരിക്കും. കോൺസുലാർ ഏജൻറ് ഡോ. കെ.സനാതനൻ, ഇടവക വികാരി ഫാദർ പി.ഒ. മത്തായി, ട്രസ്റ്റി സുനു ജോൺ എന്നിവർ അനുശോചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nainan K., a social worker in Salalah. Oommen passed away
Next Story