സാമൂഹികസുരക്ഷ പദ്ധതി; ഗ്രാന്റ് വിതരണം ആരംഭിച്ചു
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭത്തോടനുബന്ധിച്ച് സുൽത്താന്റെ റമദാൻ ഗ്രാന്റ് വിതരണം ആരംഭിച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സാമൂഹ്യസുരക്ഷാ പദ്ധതിയിൽ ഇതിനകം രജിസ്റ്റർ ചെയ്ത അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിക്കുക. സാമൂഹിക ക്ഷേമം ശക്തിപ്പെടുത്തുകയും ആവശ്യക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രഖ്യാപനത്തിൽ, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥന അർപ്പിച്ച മന്ത്രാലയം, രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും റമദാൻ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

