സോഷ്യൽ ഫോറം ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസോഷ്യൽ ഫോറം രക്തദാന ക്യാമ്പിെൻറ സംഘാടകർ
മസ്കത്ത്: സോഷ്യൽ ഫോറം ഒമാനും ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ചു വരുന്ന രക്തദാന ക്യാമ്പിെൻറ മൂന്നാംഘട്ടം മബേലയിലും സുവൈഖിലുമായി നടന്നു. മബേലയിലെ മോഡേൺ അൽ സലാമ പോളിക്ലിനിക്കിൽ നടന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 157 പേരിൽ 145 പേരുടെയും രക്തം സ്വീകരിച്ചു.
സുവൈഖിലെ അൽ മിസ്ക്ക് മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 111 പേരിൽ 100 പേരുടെ രക്തം സ്വീകരിച്ചു. മൂന്നാം ഘട്ടം സമാപിക്കുമ്പോൾ 650 പേരിൽനിന്ന് രക്തം ശേഖരിച്ചു നൽകാനായി. ക്യാമ്പുകൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയ മെഡിക്കൽ സെൻററുകൾക്ക് സോഷ്യൽ ഫോറം പ്രതിനിധികൾ ഉപഹാരം നൽകി.

