സോഷ്യൽ ഫോറം ഒമാൻ രക്തദാന ക്യാമ്പിന് തുടക്കം കുറിച്ചു
text_fieldsസോഷ്യൽ ഫോറം സുഹാറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: സെൻട്രൽ ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കണക്കിലെടുത്ത് സോഷ്യൽ ഫോറം ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സുഹാറിൽ രക്തദാന ക്യാമ്പ് നടത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതര മുതൽ വൈകീട്ട് മൂന്നുവരെ സുഹാറിലെ ദാർ അൽ മജദ് മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തം നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒമാനിലെ വിവിധ മേഖലകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ നാലിന് റൂവി അൽമാസ ഹാളിൽ നടക്കുന്ന ക്യാമ്പിൽ രക്തം നൽകാൻ താൽപര്യമുള്ളവർ http://www.tinyurl.com/sfoman എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

