Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോഷ്യൽ ഫോറം മത്രയിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
text_fieldsbookmark_border
മത്ര: ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന മത്ര സൂഖിലെ മലയാളികൾക്ക് സോഷ്യൽ ഫോറം മത്ര അവശ്യ സാധനങ്ങളടങ്ങിയ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നാലര മാസത്തോളമായി അടഞ്ഞു കിടക്കുന്ന മത്ര സൂഖിലെ തൊഴിലാളികൾക്ക് തുണയായത് സന്നദ്ധ സംഘടനകളുടെ സേവനമായിരുന്നു. ലോക്ഡൗൺ തുടക്കത്തിലും, റമദാനിലും, ചെറിയ പെരുന്നാളിനും സോഷ്യൽ ഫോറം മത്ര ഘടകം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായങ്ങൾ നൽകിയിരുന്നു. ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്തുക്കളുടെ കിറ്റുകൾ, രോഗികൾക്കുള്ള മരുന്നുകൾ, അർഹരായ തെരഞ്ഞെടുത്ത ചിലരുടെ നാട്ടിലെ കുടുംബങ്ങൾക്ക് വേണ്ട സഹായം, മാനസിക സമ്മർദം അനുഭവിക്കുന്നവർക്കുള്ള കൗൺസലിങ് കോൾ സെൻററുകൾ തുടങ്ങിയ സഹായങ്ങളാണ് സോഷ്യൽഫോറം നൽകിയത്.
Next Story
