Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്‌​നേ​ഹ​തീ​രം...

സ്‌​നേ​ഹ​തീ​രം മ​സ്‌​ക​ത്ത് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്‌​നേ​ഹ​തീ​രം മ​സ്‌​ക​ത്ത് മ​ല​യാ​ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം
cancel
camera_alt

സ്‌​നേ​ഹ​തീ​രം മ​സ്‌​ക​ത്ത് മ​ല​യാ​ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

മ​സ്‌​ക​ത്ത്: സ്‌​നേ​ഹ​തീ​രം മ​സ്‌​ക​ത്ത് മ​ല​യാ​ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ‘തു​മ്പ​പ്പു​ല​രി’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ബ​ലി​യു​ടെ വ​ര​വേ​ല്‍പി​ലൂ​ടെ മ​സ്‌​ക​ത്ത് പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ന്റെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​തി​ഥി​ക​ളാ​യ സി​നി​മാ​താ​രം മ​നോ​ജ് കെ. ​ജ​യ​നെ​യും ജി​തീ​ഷ്‌​കു​മാ​ര്‍ മാ​സ്റ്റ​റെ​യും സ്‌​നേ​ഹ​തീ​രം മ​സ്‌​ക​ത്ത് നി​റ​ഞ്ഞ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ ഓ​ണാ​ഘോ​ഷ​വേ​ദി​യി​ലേ​ക്ക് വ​ര​വേ​റ്റു. മ​നോ​ജ് കെ. ​ജ​യ​ന്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​തോ​ടെ ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ള്‍ക്ക് തു​ട​ക്കം​കു​റി​ച്ചു.

കൂ​ട്ടാ​യ്മ​യി​ല്‍ ഉ​ള്ള​വ​രും പു​റ​ത്തു​നി​ന്നു​ള്ള​വ​രു​മാ​യ ഒ​ട്ട​ന​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ആ​ര്‍.​ജെ.​എ​സ് ഡാ​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്റെ പ്ര​ക​ട​നം ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്ക് നി​റം​പ​ക​ര്‍ന്നു. കൂ​ട്ടാ​യ്മ​യി​ലെ ന​ര്‍ത്ത​കി​മാ​രും ഗാ​യ​ക​രും പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. തി​രു​വി​താ​കൂ​ര്‍ മാ​തൃ​ക​യി​ലു​ള്ള ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ഒ​മാ​നി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി​യ അ​ലു എ​ന്റ​ർ​ടെ​യി​ൻ​സി​ന്റെ ഉ​ട​ന്‍ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന മെ​ഗാ മൂ​വി ആ​യ ‘രാ​സ്ത’ സി​നി​മ​യു​ടെ പ്ര​മോ​ഷ​നും മ​നോ​ജ് കെ. ​ജ​യ​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ വേ​ദി​യി​ല്‍ ന​ട​ന്നു. കു​ട്ടി​ക​ള്‍ക്ക് ജി​തീ​ഷ് കു​മാ​ര്‍ മാ​സ്റ്റ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnehatheeramMuscatOnam
News Summary - Snehatheeram Muscat Koottayma Celebrated Onam
Next Story