തിരുവോണ നാളിൽ സ്നേഹസദ്യയൊരുക്കി
text_fieldsസ്നേഹസദ്യയുടെ വിതരണോദ്ഘാടനം രാമൻ നിർവഹിക്കുന്നു
മസ്കത്ത്: കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ ദിവസം സ്നേഹ സദ്യയൊരുക്കി. അൽഖൂദ്, ഹൈൽ ഭാഗങ്ങളിൽ ജോലി നഷ്ടപ്പെട്ടും മറ്റും പ്രയാസപ്പെടുന്നവർക്ക് അൽ ഖൂദ് തട്ടുകടയുടെ സഹകരണത്തോടെയാണ് സദ്യ വീട്ടിലെത്തിച്ച് നൽകിയത്. തട്ടുകട മാനേജിങ് പാർട്ണർ രാമൻ കെ.എം.സി.സി പ്രസിഡൻറ് ഹമീദ് പേരാമ്പ്രക്ക് നൽകി സദ്യയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, ഷാഹുൽ ഹമീദ്, റാഫി വലിയകത്ത്, അബ്ദുൽ ഷുക്കൂർ നിദാൽ, എം.കെ. ഹമീദ് കുറ്റ്യാടി, റാഫി വലിയകത്ത്, മുജീബ് മുക്കം, അബൂബക്കർ ഫലാഹി, ഹക്കീം പാവറട്ടി, ഫൈസൽ മുണ്ടൂർ, ഷബീർ തൃക്കരിപ്പൂർ, ആഷിക് പട്ടാമ്പി, സുഹൈൽ കായക്കൂൽ, ജാബിർ മെയ്യിൽ, വി.കെ സാബിർ തുടങ്ങിയവർ നേതൃത്വം നൽകി.

