Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ഒ​മാ​ൻ ഓ​ണാ​ഘോ​ഷം നാ​ളെ; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യാ​തി​ഥി

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ഒ​മാ​ൻ ഓ​ണാ​ഘോ​ഷം നാ​ളെ; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യാ​തി​ഥി
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ഒ​മാ​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ മ​സ്ക​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

മ​​സ്ക​​ത്ത്​: എ​​സ്.​​എ​​ൻ.​​ഡി.​​പി യൂ​​നി​​യ​​ൻ ഒ​​മാ​​ന്റെ ഈ ​​വ​​ർ​​ഷ​​ത്തെ ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ൽ വൈ​​കീ​​ട്ട് ആ​​റു​​വ​​രെ ബൗ​​ഷ​​റി​​ലെ കോ​​ള​​ജ് ഓ​​ഫ് ബാ​​ങ്കി​​ങ് ആ​​ൻ​​ഡ് ഫി​​നാ​​ൻ​​സി​​ലെ ഒ​​മാ​​ൻ ഹാ​​ളി​​ൽ ന​​ട​​ക്കു​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

എ​​സ്.​​എ​​ൻ.​​ഡി.​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ, പ്രീ​​തി ന​​ടേ​​ശ​​ൻ, യോ​​ഗം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്​ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​കും. സി​​നി​​മ-​​സീ​​രി​​യ​​ൽ താ​​ര​​ങ്ങ​​ളാ​​യ നോ​​ബി, സൗ​​മ്യ പി​​ള്ള, സ​​തീ​​ഷ്, സു​​മി എ​​ന്നി​​വ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ലാ​​വി​​രു​​ന്നും വി​​ഭ​​വ​​സ​​മൃ​​ദ്ധ​​മാ​​യ ഓ​​ണ​​സ​​ദ്യ​​യും ഉ​​ണ്ടാ​​കും.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഒ​​മാ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​സ്.​​എ​​ൻ.​​ഡി.​​പി യൂ​​നി​​യ​​ൻ ഘ​​ട​​ക​​ത്തി​​ന് 26 യൂ​​നി​​റ്റു​​ക​​ളി​​ലാ​​യി മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ അം​​ഗ​​ങ്ങ​​ളു​​ണ്ട്.

പ്ര​​ധാ​​ന​​മാ​​യും ജീ​​വ​​കാ​​രു​​ണ്യ മേ​​ഖ​​ല​​യി​​ൽ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന യൂ​​നി​​യ​​ന്റെ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ ഏ​​താ​​നും നാ​​ളു​​ക​​ൾ​​ക്കു മു​​മ്പാ​​ണ് തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ചെ​​യ​​ർ​​മാ​​നാ​​യി എ​​ൽ. രാ​​ജേ​​ന്ദ്ര​​നും ക​​ൺ​​വീ​​ന​​റാ​​യി ജി. ​​രാ​​ജേ​​ഷി​​നെ​​യു​​മാ​​ണ് തി​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. ടി.​​എ​​സ്. വ​​സ​​ന്ത​​കു​​മാ​​ർ, ബി. ​ഹ​​ർ​​ഷ​​കു​​മാ​​ർ, ഡി. ​​മു​​ര​​ളീ​​ധ​​ര​​ൻ, എം. ​​ര​​വീ​​ന്ദ്ര​​ൻ, ബി.​​എ​​സ്. ബാ​​ബു എ​​ന്നി​​വ​​രാ​​ണ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ. പു​​തി​​യ ക​​മ്മി​​റ്റി നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ സാ​​മൂ​​ഹി​​ക-​​ജീ​​വ​​കാ​​രു​​ണ്യ മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​യാ​​ണ്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. പ​​രി​​പാ​​ടി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക പോ​​സ്റ്റ​​റും ച​​ട​​ങ്ങി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellapally NatesanOnamSNDP
News Summary - SNDP Union Oman Onam celebration tomorrow; Vellapally Natesan was the chief guest
Next Story