എസ്.എന്‍.ഡി.പി സലാല കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഎസ്.എന്‍.ഡി.പി സലാല യൂനിയന്‍ ഏരിയതല കുടുംബസംഗമത്തില്‍ സി.വി. സുദര്ശനന്
സംസാരിക്കുന്നു
സലാല: എസ്.എന്‍.ഡി.പി സലാല യൂനിയന്‍ ഏരിയതല കുടുംബസംഗമം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടി കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്മാന് സി.വി. സുദര്ശന് അധ്യക്ഷത വഹിച്ചു. സലാല യൂനിയന്‍ തെരഞ്ഞെടുപ്പ് പുരോഗതി അദ്ദേഹം വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ. കലാധരന്‍, മറ്റു ഭാരവാഹികളായ എം.ബി. സുനില്‍ രാജ്, കെ.വി. മോഹനന്, മാതൃസഭ സെക്രട്ടറി ലത വിജയൻ എന്നിവർ സംസാരിച്ചു. മൂന്ന് ശാഖകളിലെ പ്രവര്‍ത്തകരാണ് ഏരിയതല കുടുംബസംഗമത്തില്‍ പങ്കെടുത്തത്. ശാഖകളുടെ സെക്രട്ടറി, പ്രസിഡന്റ്, കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

