എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാൻ 54ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ആദരസൂചകമായി എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ അപ്പോളോ ഹോസ്പിറ്റൽസുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റൂവിയിലുള്ള ഷുഗർ അപ്പോളോ ഹോസ്പിറ്റലിലായിരുന്നു ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ 50ഓളം പേർ രക്തം നൽകി.
എസ്.എൻ.ഡി.പി ഒമാൻ യൂനിയിന്റെ വിവിധ ശാഖകളിൽനിന്നുള്ള അംഗങ്ങളും, സ്വദേശികളുമടക്കം നിരവധിപേർ പങ്കെടുത്തു. എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികളായ ചെയർമാൻ എൽ.രാജേന്ദ്രൻ, കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെംബർ, ടി.എസ് വസന്തകുമാർ, ബി. ഹർഷകുമാർ എന്നിവരും വിവിധ ശാഖാ ഭാരവാഹികളും സംബന്ധിച്ചു. രക്തദാന ക്യാമ്പിൽ സഹകരിച്ച എല്ലാവർക്കും എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികളും അപ്പോളോ ഹോസ്പിറ്റൽസ് അധികൃതരും നന്ദി അറിയിച്ചു.

