എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഇഫ്താർ വിരുന്ന്
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ വിരുന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ജനകീയ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മബേല ഗർഫ് കോളജ് അങ്കണത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടന നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ, കൺവീനർ ജി. രാജേഷ് എന്നിവർ ഇഫ്താർദിന ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കോർ കമ്മിറ്റി മെമ്പേഴ്സ് ആയ ടി.എസ്. വസന്തകുമാർ, ഡി. മുരളീധരൻ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി മസ്കത്ത് സെക്രട്ടറി അഷറഫ് പോയിക്കര, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭാംഗം സഹ്ഫർ സാദിക്ക് മദീനി, ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമദ്, ഒമാൻ ഇന്ത്യൻ ഇസ്ലാഹഹി സെന്റർ മസ്കത്ത് കമ്മിറ്റി ട്രഷറർ ലാലസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സാമുഹിക ക്ഷേമ വകുപ്പ് മേധാവി നൗഫൽ പുനത്തിൽ, ഭാരതീയ പ്രവാസി മഞ്ച് സീബ് ഏരിയ പ്രസിഡൻറ്, വി.സി. സുബ്രഹ്മണ്യൻ, ഒ.ഐ.സി.സി, ഇൻകാസ് പ്രതിനിധികളായ സജി ഔസേഫ്, ഉമ്മൻ, മുഹമ്മദ് അലി, സിദ്ദീക്ക് ഹസ്സൻ, കുര്യാക്കോസ്, എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ നിരവധി ശാഖാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. കോർ കമ്മിറ്റി മെംബർ ഹർഷകുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

