Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗുരുവർഷം- 172 മഹാസംഗമം ഇന്ന്

text_fields
bookmark_border
എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗുരുവർഷം- 172 മഹാസംഗമം ഇന്ന്
cancel

മസ്‌കത്ത്: ശ്രീനാരായണ ഗുരുദേവന്റെ 172ആമത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ സംഘടിപ്പിക്കുന്ന ഗുരുവർഷം 172 മഹാസംഗമം വെള്ളിയാഴ്ച രാവിലെ 9.30 മുതൽ മാബേലയിലെ ഗൾഫ് കോളജിൽ നടക്കും. ഗുരുദേവന്റെ മാനവികതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ചടങ്ങിൽ മുഖ്യാതിഥിയാവും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മദൻ, മസ്‌കത്ത് കെ.എം.സി.സി. പ്രസിഡന്റ് അഹമ്മദ് റഈസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഗായകരായ ദേവനാരായണനും സെബാ മൂണും നയിക്കുന്ന സംഗീതവിരുന്നും നടക്കും. വിവിധ ശാഖകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മഹാസംഗമത്തിന്റെ ഭാഗമായി അരങ്ങേറും.

ശ്രീനാരായണ ഗുരുദേവന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വമാനവിക സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം എൻട്രി പാസ് മുഖേനയായിരിക്കും. പാസുകൾക്കായി അതത് ശാഖാ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SNDP Oman Union Guruvarsham
Next Story