എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗാല ശാഖ പൊതുയോഗം സംഘടിപ്പിച്ചു
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗാല ശാഖയുടെ പൊതുയോഗത്തിൽനിന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗാല ശാഖയുടെ പൊതുയോഗം അൽ ഖുവൈറിൽ നടന്നു. പൊതുയോഗത്തിൽ 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും പുതിയ സാരഥികളെയും തെരഞ്ഞെടുത്തു.
ഗാല ശാഖയുടെ പ്രസിഡന്റായി ശ്യാം കോമത്തിനെയും വൈസ് പ്രസിഡന്റായി പി.കെ. സുരേന്ദ്രനെയും സെക്രട്ടറിയായി ലിജോൾസ് ടി. കോട്ടക്കലിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷൈനു രാജ്. വി (ജോയിന്റ് സെക്ര), ബൈജു ചിറ്റോളി, അജു ശിവരാമ പണിക്കർ (കൗൺസിലമാർ), ശരത് രാമകൃഷ്ണൻ, ജ്വലി സുരേഷ് മോഹൻ, സുധീഷ് കാർത്തികേയൻ, പ്രമോദ് പദ്മനാഭൻ, നിഷാദ് രാമകൃഷ്ണൻ, സുനിത്ത് സുധാകരൻ, പ്രസാദ് കണയ്ക്കാർ, സുനിൽജിത്ത് സുകുമാരൻ, എം.വി. ബ്ലസ്മോൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
പൊതുയോഗത്തിൽ എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ, കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെംബർ, ടി.എസ് വസന്തകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

