എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ബർക്ക വിഷു ആഘോഷവും കുടുംബ സംഗമവും
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ബർക്ക ഗുരു ചൈതന്യ ശാഖയുടെ വിഷു ആഘോഷത്തിൽനിന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ബർക്ക ഗുരു ചൈതന്യ ശാഖയുടെ വിഷുആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി കുമാർദാസിന്റെ ഗുരുദേവനെക്കുറിച്ചുള്ള പ്രഭാഷണവും വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും, മസ്കത്ത് സിംഫണിയുടെ ഗാനമേളയും നാടൻ പാട്ടും, സ്വാദിഷ്ടമായ വിഷു സദ്യയും ഒരുക്കിയിരുന്നു. എസ്.എൻ.ഡി പി ഒമാൻ യൂനിയൻ കൺവീനർ ജി. രാജേഷ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ബർക്ക ശാഖ വൈസ് പ്രസിഡന്റ് പ്രവീൺ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിഷു ആഘോഷത്തിന്റെയും കുടുംബ സംഗമത്തന്റെയും ഭാഗമായി നടത്തിയ ശ്രീനാരായണ ഗുരുദേവ വചന മത്സത്തിൽ ദിയ ഫാത്തിമ ഒന്നാം സ്ഥാനംനേടി.
പരിപാടിയുടെ വേദിയിലും സദസ്സിന്റെ പലയിടങ്ങളിലായി പ്രദർശിപ്പിച്ചിരുന്ന ഗുരുവിന്റെ മഹത് വചനങ്ങൾ മനഃപാഠമാക്കി തെറ്റും കൂടാതെ അവതരിപ്പിക്കുന്നതായിരുന്നു മത്സരം. ശാഖാ എക്സിക്യൂട്ടിവിലുള്ള മുതിർന്ന അംഗം വിജയകുമാർ ആശംസ നേർന്നു. ബർക്ക ശാഖ സെക്രട്ടറി ദീപക് ബാലൻ സ്വാഗതവും ജോയിൻറ് സെക്രട്ടറി ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കോർ കമ്മിറ്റി അംഗങ്ങളായ ഡി. മുരളീധരൻ, ടി.എസ്. വസന്തകുമാർ, കെ.ആർ റിനേഷ്, ബർക്ക ശാഖ കൗൺസിലർ സുരേഷ് സുന്ദർ , ബർക്ക ശാഖ വനിതാ വിങ് സെക്രട്ടറി നിഷ ബെൻസിലാൽ എന്നിവർ സംബന്ധിച്ചു.
ശാഖാ എക്സിക്യൂട്ടിവ് അംഗങ്ങളായ അജീഷ് മന്നത്ത്, അബിൽ ആനന്ദൻ, സുരേഷ്, സതീഷ് മന്നത്ത്, ഷാബു ശശിധരൻ, അനിൽ കുമാർ, അജയ് കുമാർ, ഡിജിത്ത് എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

