എസ്.എൻ.ഡി.പി കുടുംബസംഗമവും വിഷു ആഘോഷവും
text_fieldsഅൽഖൂദിൽ നടന്ന എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കുടുംബ സംഗമവും വിഷു ആഘോഷവും
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കുടുംബസംഗമവും വിഷു ആഘോഷവും അൽഖുദ് അൽറഫാ ഹാളിൽ നടന്നു. ആഘോഷത്തിന്റെ മുന്നോടിയായി നടന്ന സാംസ്ക്കാരിക സമ്മേളനം എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ജി. രാജേഷ് സ്വാഗതവും കോർ കമ്മിറ്റി മെംബർ ബി. ഹർഷകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ്. വസന്തകുമാർ, ഡി. മുരളീധരൻ എന്നിവർ സംബന്ധിച്ചു. ഒമാനിലെ വിവിധ എസ്.എൻ.ഡി.പി ശാഖകളിലെ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ശാഖ അംഗങ്ങളുടെ കുട്ടികളെയും ഒമാൻ യൂനിയൻ 2023ൽ നടത്തിയ പൊന്നോണം പ്രോഗ്രാമിൽ പങ്കെടുത്ത കലാകാരികളെയും കലാകാരൻമാരെയും സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു. വിഭവ സമൃദ്ധമായ വിഷുസദ്യയും ഗാനമേളയും ഒരുക്കിയിരുന്നു.

