താമസസ്ഥലത്ത് പാമ്പിനെ കണ്ടത് ഭീതിയിലാഴ്ത്തി
text_fieldsതാമസസ്ഥലത്ത് കണ്ടെത്തിയ പാമ്പ്
മത്ര: താമസസ്ഥലത്ത് അപ്രതീക്ഷിതമായെത്തിയ പാമ്പ് ഭീതിപരത്തി. കണ്ണൂർ അത്താഴക്കുന്ന് സ്വദേശികളായ സിദ്ദീഖും റാഷിദും താമസിക്കുന്ന മത്ര സബാദിയയിലുള്ള മലഞ്ചെരുവിലെ സ്ഥലത്താണ് പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ് എ.സി ഹോളിലൂടെ വരുന്ന പാമ്പിനെ കണ്ടത്.
വിന്റോ എ.സിയുടെ വിള്ളലിലൂടെയാണ് അകത്ത് കയറാന്‍ ശ്രമിച്ചത്. എ.സിക്കും ചുമരിനും ഇടയിലുള്ള വിള്ളല്‍ മാറ്റാനായി ഒട്ടിച്ച സെല്ലോ ടാപ്പില്‍ വാലറ്റം കുരുങ്ങിയതിനാൽ മുറിക്കകത്ത് കടന്നിരുന്നില്ല.
മുറിക്കകത്ത് കടന്ന് എവിടെയെങ്കിലും പതുങ്ങിയിരുന്നെങ്കില് ഒരുപക്ഷേ വലിയ അപകടത്തിലേക്കായിരിക്കും എത്തിക്കുക. മലകളില്‍ കണ്ടുവരാറുള്ള പാമ്പുകള്‍ പൊതുയിടങ്ങളിലേക്ക് ഇറങ്ങിവരാറുണ്ടെന്ന് കേട്ടതല്ലാതെ നേരിട്ട് കണ്ടത് ആദ്യമായിട്ടാണെന്ന് ഇരുവരും പറഞ്ഞു.

