എസ്.എൻ ട്രസ്റ്റ് ഒമാൻ എംപവർമെന്റ് സിംപോസിയങ്ങൾക്ക് തുടക്കം
text_fieldsഎസ്.എൻ ട്രസ്റ്റ് ഒമാൻ എംപവർമെൻറ് സിംപോസിയത്തിൽ പങ്കെടുത്തവർ
മസ്കത്ത്: ശ്രീ നാരായണ ട്രസ്റ്റ് ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന തലക്കെട്ടിൽ അംഗങ്ങൾക്കായി നടത്തുന്ന ശാക്തീകരണ സിംബോസിയങ്ങൾക്ക് തുടക്കമായി. എസ്.എൻ ട്രസ്റ്റിന്റെ പ്രോഗ്രസ് ത്രൂ എഡ്യൂക്കേഷൻ എന്ന കമ്മിറ്റിയാണ് വിവിധ സിംബോസിയങ്ങൾ നടത്തുന്നത്.
വിദ്യഭ്യാസത്തിന്റെ പ്രാധാന്യവും ശ്രദ്ധപതിപ്പിക്കേണ്ട ആധുനിക വിദ്യഭ്യാസ സമ്പ്രദായവും ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അഡ്വൈസർ അഡ്വ. എം.കെ .പ്രസാദ് സംസാരിച്ചു.
ട്രസ്റ്റ് ജനറൽസെക്രട്ടറി എസ്. ദിലീപ് മോട്ടിവേഷനൽ ക്ലാസ്സ് എടുത്തു. വിവിധ വിഷയങ്ങളിൽ രാജേഷ് പന്തയിൽ, റെജി കളത്തിൽ, സുനിൽ സദാശിവൻ എന്നിവർ ക്ലാസെടുത്തു. ഡോ മോഹൻ പൂലേനി രചിച്ച മൈത്രിയിലേക്കുള്ള യാത്ര, റെജി കളത്തിൽ രചിച്ച മഴവില്ലിനു പുറകെ എന്നീ പുസ്തകങ്ങൾ ലീപ്കുമാർ, ജഗജിത് പ്രഭാകരൻ എന്നിവർ പരിചയപ്പെടുത്തി.
ട്രസ്റ്റ് ആദ്യാത്മിക സമിതിയുടെ ചുമതലയുള്ളസുരേഷ് തേറമ്പിൽ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ മധു , ബിജുദേവ് എം.എൻ പ്രസാദ്, മണികണ്ഠൻകോതാട്ട്,സജുമോൻ തുടങ്ങിയർ നേതൃത്വം നൽകി. ദേവിക സന്തോഷ് അവതാരികയായി. ട്രസ്റ്റ് രക്ഷാധികാരി സത്യൻ നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

