സുഹാര്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിന് എസ്.എം.എസ് യാത്രയയപ്പ്
text_fieldsഡോ. വിനുകുമാറിനും ഭാര്യ അജിത നായര്‍ക്കും സുഹാര്‍ മലയാളി സംഘം നൽകിയ യാത്രയയപ്പ്
സുഹാർ: സുഹാര്‍ മലയാളി സംഘം (എസ്.എം.എസ്) ഒമാനിലെ പ്രവാസത്തോട് വിടപറയുന്ന സുഹാര്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. വിനുകുമാറിനും ഭാര്യയും അധ്യാപികയുമായ അജിത നായര്‍ക്കും യാത്രയയപ്പ് നല്കി. 14 വര്‍ഷമായി സുഹാര്‍ ഇന്ത്യന്‍ സ്കൂളില്‍ ജോലിചെയ്തുവരുന്ന ഇരുവര്‍ക്കും സ്നേഹോഷ്മളമായ യാത്രയയപ്പാണ് ഒരുക്കിയത്.
മലയാളി സംഘം വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ ഉപഹാരം കൈമാറി. സെക്രട്ടറി വാസുദേവന്‍ പിട്ടന്, വനിത വിഭാഗം കോഓഡിനേറ്റര്‍ മിനി സൂസന് മറ്റു അംഗങ്ങളായ വാസുദേവന്‍, സഫ, സന്തോഷ്, ജയന് മേനോന്, ബിജോയ് എന്നിവരും പങ്കെടുത്തു. ഡോ. വിനുകുമാറിന്റെ സ്വദേശം തിരുവല്ലയാണെങ്കിലും ഭോപാലില്‍ ആണ് ഇനിയുള്ള കാലം കുടുംബവുമായി താമസിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മകള്‍ സ്നേഹല്‍ അഞ്ചു വര്‍ഷമായി വനിതകളുടെ ഒമാന്‍ നാഷനല്‍ ക്രിക്കറ്റ് ടീമില്‍ അംഗമാണ്. രാജ്യാന്തര മത്സരത്തില്‍ ഖത്തറില്‍ ഒമാന്‍ ക്രിക്കറ്റിനുവേണ്ടി കളിക്കുകയും ജര്‍മനിയുമായി ഒമാനില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ ക്രിക്കറ്റ് കളിയുടെ ഉയര്ച്ചക്കുകൂടിയാണ് നാട്ടിലേക്ക് പോകുന്നതെന്ന് മറുപടിപ്രസംഗത്തില്‍ വിനു കുമാര്‍ പറഞ്ഞു. അര്‍ഷ് എന്ന മറ്റൊരു മകന് കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

