മസ്കത്ത്: പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് ആശ്വാസമെത്തിക്കാൻ ഒമാൻടെല്ലും. പോസ്റ്റ്പെയിഡ് ഉപഭോക്താക്കൾക്കായി എസ്.എം.എസ് കാമ്പയിനാണ് ആരംഭിച്ചിരിക്കുന്നത്. 500 ബൈസ, ഒരു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ എന്നീ തുകകൾ സഹായം നൽകാൻ താൽപര്യമുള്ളവർ 500, 1, 5, 10 എന്നിവയിൽ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്ത് 80672 എന്ന നമ്പറിലേക്ക് അയക്കണം.
രാജ്യത്ത് ഇതാദ്യമായാണ് സർക്കാർ സംവിധാനത്തിന് കീഴിലുള്ള സ്ഥാപനത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ ഇന്ത്യക്കാരുടെ ഒൗദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽക്ലബിന് കീഴിൽ പ്രളയസഹായമെത്തിക്കുന്നതിനുള്ള ധനസമാഹരണം ആരംഭിച്ചിരുന്നു. സഹായം നൽകാൻ താൽപര്യമുള്ളവർ 0333005572320088 (ബാങ്ക് മസ്കത്ത്) അക്കൗണ്ട് നമ്പറിൽ പണം നിക്ഷേപിക്കണം.