Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നം വിൽപന; വിദേശിക്ക് തടവും പിഴയും
text_fieldsbookmark_border
മസ്കത്ത്: നോർത്ത് അൽ ഷർഖിയയിലെ ഇബ്രയിൽ ചൂയിംഗം പോലെ ചവയ്ക്കുന്ന പുകയിലയും സിഗരറ്റും വിൽപന നടത്തിയതിന് ഒരു പ്രവാസിക്ക് ഒരു മാസം തടവും 2,000 റിയാൽ പിഴയും വിധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പി.എ.സി.പി) അറിയിച്ചു. രാജ്യത്ത് നിരോധിച്ച 6,000 പായ്ക്ക് റെഡ് റോയൽ സിഗരറ്റ്, 150 ചാക്ക് ചവയ്ക്കുന്ന പുകയില, 250 ബാഗ് പാൻ ബഹാർ എന്നിവയും കൂടാതെ 12 ഗുളികകളായ ഷാനയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ഇദ്ദേഹം കുറ്റം സമ്മതിച്ചതായും പി.എ.സി.പി പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ നാടുകടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
