എസ്.എം.സി.എ ഫുട്ബാൾ ടൂർണമെന്റ്
text_fieldsഎസ്.എം.സി.എ ഫുട്ബാൾ ടൂർണമെന്റിലെ വിജയികൾ
മസ്കത്ത്: എസ്.എം.സി.എ ഫുട്ബാൾ ടൂർണമെന്റ് രണ്ടാം സീസണിലെ സീനിയർ ലീഗിൽ, ഗാല മോർത്ത് സ്മൂനി ജാക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളിയും യൂത്ത് ലീഗിൽ റൂവി പീറ്റർ ആൻഡ് പോൾ കത്തോലിക്കാപള്ളിയും ജൂനിയർവിഭാഗത്തിൽ എസ്.എം.സി.എ യുടെ എ ടീമും കിരീടം നേടി.
ടൂർണമെന്റിൽ 28 ടീമുകൾ പങ്കെടുത്തു. സീനിയേഴ്സ് വിഭാഗത്തിൽ ഒമാൻ സിറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയും റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. യൂത്ത് ലീഗിൽ റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയും മാർതോമ്മ ചർച്ച് ഒമാനും രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർവിഭാഗത്തിൽ ഗാലാ സെൻറ് പോൾ മാർത്തോമ്മ പള്ളിയും ഒമാൻ സിറോ മലങ്കര കത്തോലിക്ക കൂട്ടായ്മയും രണ്ടും മൂന്നും സ്ഥാനം നേടി.
ഫാ. ലിജോ ജെയിംസ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ എസ്.എം.സി.എ ഡയറക്ടർ ഫാ. ജോർജ് വടുക്കൂട്ട് വിജയികൾക്ക് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. ജനറൽ കൺവീനർ ഷൈൻ തോമസ്, എസ്.എം.സി.എ പ്രസിഡന്റ് മാർട്ടിൻ മുരിങ്ങവന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

