മസ്കത്തിലും മുസന്ദമിലും സ്മാർട്ട് വാട്ടർ മീറ്ററുകൾ പ്രവർത്തന സജ്ജമായി
text_fieldsസ്മാർട്ട് വാട്ടർ മീറ്ററുകളുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: മസ്കത്ത്, മുസന്ദം ഗവർണറേറ്റുകളിൽ സ്ഥാപിച്ച സ്മാർട്ട് വാട്ടർ മീറ്ററുകളുടെ പ്രവർത്തനോദ്ഘാടനം ജല പൊതു അതോറിറ്റി (ദിയാം) ആഭിമുഖ്യത്തിൽ നടന്നു. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ, സെൻസറുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഉപകരണങ്ങളെ ബന്ധിപ്പിച്ച് വിവര കൈമാറ്റം സാധ്യമാക്കുന്ന ഇൻറർനെറ്റ് ഒാഫ് തിങ്സ് (െഎ.ഒ.ടി) സാേങ്കതികത അടിസ്ഥാനമാക്കിയാണ് സ്മാർട്ട് വാട്ടർ മീറ്ററുകൾ പ്രവർത്തിക്കുന്നത്. മീറ്ററുകളെ െഎ.ഒ.ടിയുമായി ബന്ധിപ്പിക്കുന്നതിെൻറ ഉദ്ഘാടനവും നടന്നു.
നാഷനൽ എനർജി സെൻററും ഒരീദു ഒമാനുമായി ചേർന്നാണ് ഇത് നടപ്പാക്കിയത്. ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലെം അൽ ഹബ്സിയടക്കം മന്ത്രിമാരുടെയും അണ്ടർ സെക്രട്ടറിമാരുടെയും സാന്നിധ്യത്തിലാണ് പ്രവർത്തനോദ്ഘാടനം നടന്നത്. സ്മാർട്ട് മീറ്ററുകൾ വഴി മസ്കത്ത് ഗവർണറേറ്റിൽ പാഴാകുന്ന ജലത്തിെൻറ അളവ് 20 ശതമാനം കുറയുമെന്നാണ് കരുതുന്നത്. പ്രതിവർഷം 42 ദശലക്ഷം റിയാലിെൻറ ലാഭം ഇതുവഴിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പുതിയ ജല പമ്പിങ് സ്റ്റേഷനും ആവശ്യമായി വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

