Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​താ​ഗ​ത നി​യ​മലം​ഘ​നം...

ഗ​താ​ഗ​ത നി​യ​മലം​ഘ​നം ക​ണ്ടെ​ത്താ​ൻ ഇ​നി സ്മാ​ർ​ട്ട്​ റ​ഡാ​റു​ക​ളും

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മലം​ഘ​നം ക​ണ്ടെ​ത്താ​ൻ ഇ​നി സ്മാ​ർ​ട്ട്​ റ​ഡാ​റു​ക​ളും
cancel



മ​സ്ക​ത്ത്​: ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​മാ​ർ​ട്ട് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ഇ​വ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ​ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, റോ​ഡ് സി​ഗ്​​ന​ലി​നു മു​മ്പാ​യി ല​യ്ൻ മാ​റ​ൽ എ​ന്നി​വ റ​ഡാ​റി​നു​ ക​ണ്ടെ​ത്താ​നാ​കും. സ​മാ​ന രീ​തി​യ​ലു​ള്ള റ​ഡാ​റു​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ചു​വ​ടു​ പി​ടി​ച്ചാ​ണ്​ പു​ത്ത​ൻ സം​വി​ധാ​നം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ന്ന​തിലൂ​ടെ​യാണെന്ന് ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2022ൽ ​രാ​ജ്യ​ത്ത്​ 76,200 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്.

​അ​തേ​സ​മ​യം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന ട്രാ​ഫി​ക് പി​ഴ ല​ഭി​ച്ച​താ​യി പ​ല​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.18,000റി​യാ​ൽ​വ​രെ പി​ഴ ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്ന​ത്. ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന പി​ഴ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ് അ​വി​ടത്തെ നി​യ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഏ​കീ​കൃ​ത രൂ​പ​മാ​ണെ​ന്നും പി​ഴ​ക​ളി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ​ഴി ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ട്രാ​ഫി​ക് പി​ഴ ശ​രി അ​ല്ലെ​ന്നോ അ​ല്ലെ​ങ്കി​ൽ ഗ​താ​ഗ​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്നോ തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ ട്രാ​ഫി​ക് വി​ഭാ​ഗം വ​ഴി പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തി​നുപ​രി​ഹാ​രം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം പി​ടി​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് പി​ഴ ല​ഭി​ച്ച ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​പോ​യി നേ​രി​ട്ട് പ​രാ​തി​യും ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ക​ൾ ആ​ർ.​ഒ.​പി വെ​ബ് സൈ​റ്റ് വ​ഴി​യും അ​ട​ക്കാ​വു​ന്ന​താ​ണ്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​വ​ർ​ക്ക് ഇ​ത്ത​രം പി​ഴ​ക​ൾ വ​ലി​യ ബാ​ധ്യ​ത​യ​ാ​ണ്. പി​ഴ അ​ട​ച്ചുതീ​ർ​ത്താ​ൽ മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatradar
News Summary - Smart radars to detect past violations
Next Story