Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്മാർട്ട്​ ഇലക്ട്രിക്...

സ്മാർട്ട്​ ഇലക്ട്രിക് മീറ്റർ; മത്രയിൽ ​പ്രവൃത്തികൾ പുരോഗമിക്കുന്നു

text_fields
bookmark_border
സ്മാർട്ട്​ ഇലക്ട്രിക് മീറ്റർ; മത്രയിൽ ​പ്രവൃത്തികൾ പുരോഗമിക്കുന്നു
cancel
camera_alt

മ​ത്ര​ മേ​ഖ​ല​യി​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്നു

മ​ത്ര: ഇ​ല​ക്ട്രി​ക് മീ​റ്റ​റു​ക​ള്‍ സ്മാ​ര്‍ട്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി മ​ത്ര​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ലു​ള്ള പ​ഴ​യ മീ​റ്റ​റു​ക​ള്‍ മാ​റ്റി പു​തി​യ​ത്​ സ്ഥാ​പി​ക്കു​ന്ന ​പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി.

സിം ​കാ​ര്‍ഡും മോ​ഡ​വും അ​ട​ങ്ങി​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്മാ​ര്‍ട്ട് മീ​റ്റ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ഏ​ത് പ്ര​ശ്ന​ങ്ങ​ളും വ​ന്ന് പ​രി​ശോ​ധി​ക്കാ​തെ ഓ​ഫി​സി​ലി​രു​ന്ന് സി​സ്റ്റ​ത്തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ പ​രാ​തി​പ്പെ​ടാ​തെ ത​ന്നെ ശ​രി​യാ​ക്കാ​നും ക​ഴി​യു​മെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഉ​പ​ഭോ​ഗ ബി​ല്ലു​ക​ള്‍‌ റീ​ഡി​ങ്ങി​ന് വ​രാ​തെ​ത​ന്നെ സി​സ്റ്റ​ത്തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​യും. ഉ​പ​യോ​ഗി​ച്ച​വ​ക്ക് മാ​ത്രം‌ ബി​ൽ അ​ട​ക്കാ​നും പ​രി​ശോ​ധി​ക്കാ​നും എ​ളു​പ്പ​ത്തി​ല്‍ സാ​ധി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ഇ​നി മാ​സാ​ന്ത റീ​ഡി​ങ്ങി​നും ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍ വ​രി​ല്ല. നി​ല​വി​ല്‍ സ്ഥാ​പി​ക്കു​ന്ന സ്മാ​ര്‍ട്ട് മീ​റ്റ​റി​ലൂ​ടെ പോ​സ്റ്റ് പെ​യ്ഡ്, പ്രീ​പെ​യ്ഡ് സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ന്ന​താ​ണെ​ന്ന്​ മീ​റ്റ​ര്‍ മാ​റ്റു​ന്ന പ​ണി​ക​ളു​ടെ‌ ചു​മ​ത​ല ഇ​ല​ക്​​ട്രി​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. റീ​ഡി​ങ്ങി​ന് വ​രാ​തെ സു​മാ​ർ ബി​ൽ ത​യാ​റാ​ക്കി അ​യ​ക്കു​ന്നു എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള പ​രാ​തി​യും ഇ​തോ​ടെ ഇ​ല്ലാ​താ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smart Electric MeterMuttrah
News Summary - Smart Electric Meter; Work Progressing in Muttrah
Next Story