ചെറു ആയുധങ്ങളുടെ വ്യാപനം: യു.എന്നിൽ ഉത്കണ്ഠ രേഖപ്പെടുത്തി ഒമാൻ
text_fieldsയു.എൻ സമ്മേളനത്തിൽ ഒമാന്റെ ഫസ്റ്റ് സെക്രട്ടറി മുഹമ്മദ്
ബിൻ അലി അൽ ഷെഹി സംസാരിക്കുന്നു
മസ്കത്ത്: അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണിയായ ചെറു ആയുധങ്ങളുടെ വ്യാപനത്തിൽ ഒമാൻ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
സായുധ സംഘട്ടനങ്ങൾ വർധിപ്പിക്കുന്നതിനും തീവ്രവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും വർധിച്ചുവരുന്ന പ്രതിഭാസങ്ങൾക്കും ഇത് കാരണമാകും.
ചെറു ആയുധങ്ങളുടെ അനധികൃത വ്യാപാരം തടയുന്നതിനും ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവർത്തന പരിപാടികൾ നടപ്പാക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യുന്ന യു.എൻ സമ്മേളനത്തിൽ ഒമാന്റെ ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ബിൻ അലി അൽ ഷെഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗമാണ് മുഹമ്മദ് ബിൻ അലി അൽ ഷെഹി.
ആയുധങ്ങളുടെ അനധികൃത വ്യാപാരം തടയുന്നതിനും ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവർത്തന പരിപാടികളോടുള്ള പൂർണ പ്രതിബദ്ധതയും ഒമാൻ വ്യക്തമാക്കി. അനധികൃത വ്യാപാരത്തെ ചെറുക്കുന്നതിന് നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് സുൽത്താനേറ്റ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

