ഡ്രൈവർമാർ ഉറങ്ങിയുള്ള അപകടം ഒഴിവാക്കുന്ന യന്ത്രവുമായി യുവതികൾ
text_fieldsമസ്കത്ത്: ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ഒമാനിലെ നിരത്തുകളിൽ ഉണ്ടാകുന്നത്. എന്നാൽ, ആറ് ഒമാനി യുവതികൾ ചേർന്ന് കണ്ടുപിടിച്ച ഉപകരണം ഇൗ അപകടസാധ്യത പൂർണമായി ഒഴിവാക്കുന്നതാണ്. അൽ ഗഫ്വ എന്ന് അറിയപ്പെടുന്ന ഇൗ ചെറിയ, ഭാരം കുറഞ്ഞ ഉൽപന്നം ഏതുതരം കണ്ണടകളിലും ഘടിപ്പിക്കാവുന്നതാണ്. കണ്ണുകളുടെ ചലനത്തെ സദാ നിരീക്ഷിക്കുന്ന സെൻസറാണ് ഇതിലെ പ്രധാന ഭാഗം. ഉറക്കത്തിെൻറ സൂചന ദൃശ്യമാകുന്ന പക്ഷം ഇൗ സെൻസർ ശബ്ദം പുറപ്പെടുവിക്കും. ഇതുവഴി അപകടസാധ്യത ഒഴിവാവുകയും ചെയ്യുമെന്ന് സംഘത്തിലെ അംഗങ്ങളിൽ ഒരാളായ സാമിയ അൽ മുഖ്ബൈലി പറഞ്ഞു. മിഡിലീസ്റ്റ് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങളായ ‘ഇൻസാനി’ലെ അംഗങ്ങളാണ് ഇൗ ആറു യുവതികളും. അപകടങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ച ആലോചനയിലാണ് ഇൗ ആശയം പിറവിയെടുക്കുന്നത്. അപകടങ്ങളുടെ കാരണത്തെ കുറിച്ച വിലയിരുത്തലിൽ ക്ഷീണമാണ് പ്രധാന കാരണമെന്ന് കണ്ടെത്തി. ക്ഷീണത്തെ തുടർന്ന് ഉറങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്ന് സാമിയ പറഞ്ഞു. സെൻസർ കണ്ണിലേക്ക് വേവ് സിഗ്നലുകൾ അയക്കുകയാണ് ചെയ്യുക. മറുപടിയില്ലാത്ത പക്ഷം ഉച്ചത്തിലുള്ള റിങ്ടോൺ മുഴക്കും. ഒാരോരുത്തർക്കും റിങ്ടോണുകൾ തെരഞ്ഞെടുക്കാവുന്ന രീതിയിൽ പ്രോേട്ടാടൈപ്പിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സാമിയ പറഞ്ഞു. കഴിഞ്ഞമാസം 12ന് ബാറൽ ജിസയിൽ നടന്ന ചടങ്ങിലാണ് ഇതിെൻറ പ്രോേട്ടാടൈപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ ഇത് പുറത്തിറങ്ങുന്ന പക്ഷം രാജ്യത്തെ റോഡുസുരക്ഷയിൽ വലിയ നേട്ടമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
