എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സംഘടിപ്പിച്ചു
text_fieldsറിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എസ്. എഫ്
ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യജാലിക
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിലധിഷ്ഠിതമായി മനുഷ്യ ജാലിക സംഘടിപ്പിച്ചു. സംസ്ഥാന എസ്.കെ.എസ്.എസ് എഫ് മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ഒമാനിലും പരിപാടി ഒരുക്കിയിരുന്നത്.
ഇബ്ര ഹോളി ഖുർആൻ മദ്റസ ഹാളിൽ നടന്ന സംഗമത്തിൽ യൂസുഫ് മുസ്ലിയാർ പരിയരം പ്രാർഥന നിർവഹിച്ചു. എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി നടമ്മൽപൊയിൽ പ്രമേയ പ്രഭാഷണം നടത്തി. ശംസുദ്ധീൻ ബാഖവി ഇബ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.എൻ.എസ് മൗലവി, മസ്കത്ത് സുന്നി സെന്റർ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, ശബീർ ഇബ്ര കെ.എം.സി.സി, അഭിജിത് കൈരളി, നൗഷീബ് ചെമ്മയിൽ, ബദ്ർ ഹാജി ഇബ്ര, അബ്ദുല്ല യമാനി, ശക്കീർ ഫൈസി മൊബെല, മുസ്തഫ നിസാമി, നിസാമുദ്ദീൻ സഹം, അബ്ബാസ് ഫൈസി കാവന്നൂർ, സൈദലി ദാരിമി ബിദായ, ശിഹാബ് വാളക്കുളം, ജമാൽ ഹമദാനി, സക്കരിയ തളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറർ അഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

