എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ സർഗലയം; ആസിമ മേഖല ജേതാക്കൾ
text_fieldsഎസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ സർഗലയ കലാ സാഹിത്യ മത്സരങ്ങളിൽ
ജേതാക്കളായ ആസിമ മേഖല ടീം ട്രോഫിയുമായി
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ദേശീയ തല സർഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങൾ ഒമാനിലെ പ്രവാസികൾക്ക് നവ്യാനുഭവമായി. വാശിയേറിയ മത്സരത്തിൽ ആസിമ മേഖല 28പോയന്റുകൾ നേടി ഓവറോൾ ട്രോഫി കരസ്തമാക്കി.
വസതിയ്യ മേഖല 171 പോയന്റോടെ റണ്ണർഅപ്പ് ട്രോഫിയും ശർഖിയ്യ മേഖല 157 പോയിന്റ് നേടി മൂന്നാം സ്ഥാനവും ബാത്തിന മേഖല 130 പോയന്റോടെ നാലാം സ്ഥാനവും കരസ്തമാക്കി. നാല് മേഖലകളിൽനിന്ന് പത്തൊമ്പത് മത്സര ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളായിരുന്നു മേളയിൽ മാറ്റുരച്ചിരുന്നത്. വിധി നിർണയത്തിൽ അന്താരാഷ്ട നിലവാരം പുലർത്താൻ യു.എ.ഇയിൽനിന്നുള്ള പ്രഗത്ഭരായ അഞ്ച് വിധികർത്താക്കളെ ഉൾപ്പെടുത്തിയത് സംഘാടനത്തിന്റെ മികവ് വിളിച്ചോതുന്നതായി.
സൂർ അൽ ഫാവാരിസ് ഹാളിൽ നടന്ന സമാപന ചടങ്ങ് എസ്.ഐ.സി നാഷനൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി അധ്യക്ഷതവഹിച്ചു.
ആബിദ് മുസ്ലിയാർ എറണാകുളം, ശംസുദ്ദീൻ ബാഖവി നന്തി, സൈദ് നെല്ലായ, റസാക് പേരാമ്പ്ര, ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഹംസ വാളക്കുളം, ഉമർ വാഫി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ശംസുദ്ധീൻ തങ്ങൾ സുഹാർ ഓവറോൾ ട്രോഫി സമ്മാനിച്ചു. ശിഹാബ് വാളക്കുളം,അഹമ്മദ് ശരീഫ് തിരൂർ, പി.ടി.എ ഷുക്കൂർ സഹം എന്നിവർ മറ്റ് സ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വ്യക്തിഗത ചാമ്പ്യൻമാരായി വസതിയ്യ മേഖലയിൽനിന്നുള്ള മുഹമ്മദ് മുസ്തഫ ബർക സബ് ജൂനിയർ വിഭാഗത്തിലും മുഹമ്മദ് സിഫ്സീർ മബേല ജൂനിയർ വിഭാഗത്തിലും ആസിമ മേഖലയിൽനിന്നുള്ള മുഹമ്മദ് സിനാൻ റൂവി സീനിയർ വിഭാഗത്തിലും ജാഫർ അൻവരി റുസൈൽ സൂപ്പർ സീനിയർ വിഭാഗത്തിലും ടോപ്സ്റ്റാർ ട്രോഫികൾ കരസ്തമാക്കി.
ഹാഫിസ് അബൂബക്കർ സിദ്ദിഖ് ഖിറാഅത്ത് പാരായണവും മൊയ്ദീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനയും നിർവഹിച്ചു.ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ജമാൽ ഹമദാനി നന്ദിയും പറഞ്ഞു.
റിയാസ് മേലാറ്റൂർ, സുബൈർ ഫൈസി അസൈബ, മോയിൻ ഫൈസി വയനാട്, മുസ്തഫ നിസാമി, മുസ്തഫ റഹ്മാനി, അബ്ദുല്ല യമാനി അരിയിൽ, സിദ്ദിഖ് എ പി, ഷബീർ അന്നാര, ഹാരിസ് ദാരിമി വട്ടക്കൂൽ,സക്കരിയ തളിപ്പറമ്പ്, ഷക്കീർ ഫൈസി മൊബെല,നിസാമുദ്ധീൻ സഹം, ഹാഷിം ഫൈസി അൻസാർ ബിദായ,ശംസുദ്ധീൻ ബാഖവി ഇബ്ര,ഷഹീർ ബക്കളം, ഷബീർ അൽ ഖുവൈർ, ബഷീർ തൃശൂർ, ശറാഫു കൊടുങ്ങല്ലൂർ, നവാസ് ആലപ്പുഴ, റിയാസ് വർക്കല, റാശിദ് കണ്ണൂർ, ബഷീർ ഫൈസി സൂർ, ശാഹിദ് ഫൈസി സഹം, അസീസ് നുജൂമി ബഷീർ തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

