എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ആഘോഷിച്ചു
text_fieldsഅൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാഘോഷം
മസ്കത്ത്: അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയാറാം വാർഷികാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അൽ ഖുവൈർ ജബൽ റസ്റ്റാറന്റ് ഹാളിൽ നടന്ന യോഗം എസ്.ഐ.സി അൽ ഖവൈർ പ്രസിഡന്റ് അബ്ദുൽ വാഹിദ് മാള ഉദ്ഘാടനം . എസ്.കെ.എസ്.എസ്.എഫ് ഉപാധ്യക്ഷൻ റസാഖ് ആതവനാട് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉമർ വാഫി നിലമ്പൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യതുൽ ഉലമ എസ്.കെ.എസ്.എസ്.എഫ് എന്ന വിദ്യാർഥി പ്രസ്ഥാനത്തിന് രൂപം നൽകാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് സമസ്തയുടെ പൂർവ സൂരികളായ പണ്ഡിതന്മാരെ പിൻപറ്റുകയാണ് ഇന്നിന്റെ പ്രതിസന്ധികൾക്ക് പരിഹാരം എന്ന് സമർഥിക്കുകയും ചെയ്തു.
കെ.എം.സി.സി അൽഖുവൈർ ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കൽ മുഖ്യാതിഥിയായി. എസ്.ഐ.സി ജനറൽ സെക്രട്ടറി മുബാറക്ക് വാഫി കോൽമണ്ണ, ട്രഷറർ അബ്ദുൽ കരീം പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു. കെ.എം.സി.സി ട്രഷറർ സമദ് മച്യത്ത്, എസ്.ഐ.സി പ്രതിനിധികളായ അലി കാപ്പാട്, ഹാഷിം വയനാട്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഷഹീർ ബക്കളം, ജാഫർഖാൻ നസീർ പാറമ്മൽ, ഷറഫുദ്ദീൻ കാപ്പാട്, സൽമാനുൽ ഫാരിസ്, ഫസൽ ഷറഫുദ്ദീൻ , മുഹമ്മദ് ഷഫീഖ് മുഹമ്മദ് ബഷീ, മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു. ഷബീർ പാറാട് സ്വാഗതവും കബീർ കാലടി നന്ദിയും രേഖപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

