എസ്.കെ.എസ്.എസ്.എഫ് ‘മതം മധുരമാണ്’ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല സംഘടിപ്പിച്ച ‘മതം മധുരമാണ്’ ക്യാമ്പിൽ മുഹമ്മദലി ഫൈസി സംസാരിക്കുന്നു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന ‘മതം മധുരമാണ്’ ക്യാമ്പയിന്റെ ഭാഗമായി ഒമാൻ എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല ജബൽ അൽ ഖുവൈർ ഹോട്ടലിൽ പരിപാടി സംഘടിപ്പിച്ചു. മസ്കത്ത് സുന്നി സെന്റർ പ്രിൻസിപ്പൽ മുഹമ്മദലി ഫൈസി മുഖ്യപ്രഭാഷണം നടത്തി. മതവിശ്വാസവും മത മൂല്യങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് മത ധാർമികത പാലിക്കപ്പെടുന്ന ജീവിതം മാത്രമേ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഗുണപ്രദം ആവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മോയിൻ ഫൈസിയുടെ പ്രാർഥന നടത്തി.
എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല അധ്യക്ഷതവഹിച്ചു. ഫൈറൂസ് ഫൈസി മുഹമ്മദ് ബയാനി അമരത്തു, അബ്ദുൽ വാഹിദ് മാള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എ.പി. സിദ്ദിഖ് സ്വാഗതവും ട്രഷറർ സക്കറിയ ഹാജി സീബ് നന്ദിയും പറഞ്ഞു.

