എസ്.കെ.എസ്.ബി.വി ഡെലിഗേറ്റ് ക്യാമ്പ്
text_fieldsസീബ് ഫാമിൽ നടന്ന ‘വേക്കപ്പ് 2k25’ എസ്.കെ.എസ്.ബി.വി ഡെലിഗേറ്റ് ക്യാമ്പ്
മസ്കത്ത്: ഒമാനിൽ ചരിത്രം രചിച്ച് എസ്.കെ.എസ്.ബി വിയുടെ ഡെലിഗേറ്റ് ക്യാമ്പ്. ‘അറിവ്, അദബ്, സമർപ്പണം’ എന്ന പ്രമേയത്തിൽ സീബ് ഫാമിൽ നടന്ന ‘വേക്കപ്പ് 2k25’ ഡെലിഗേറ്റ് ക്യാമ്പ് മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഇമ്പിച്ചി അലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീൻ സുഹാർ പ്രാർഥന നിർവഹിച്ചു. റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ യൂസഫ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മസ്കത്ത് റേഞ്ചിലെ വിധ മദ്റസകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
സീബ്, റൂവി, സൂർ, സുഹാർ, ആമിറാത്ത്, അസൈബ, ബൗഷർ, ബറക്ക, ബിദിയ, ഇബ്ര, ഇബ്രി, ഖദറ, മത്ര, സിനാവ്, അൽ ഖൂദ്, മൊബേല, മുസന്ന, എന്നീ മദ്റസകളിൽ നിന്നായി നൂറ്റി അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. തഖ്വിയ, തജ് രിബ, തർബിയ എന്നീ മൂന്ന് സെക്ഷനുകളിലായി യഥാക്രമം കുട്ടികൾ നമ്മൾ ചെറിയവരല്ല, തണലാണ് നമുക്ക് സമസ്ത, നമുക്ക് നമ്മെ അറിയാം എന്നീ വിഷയങ്ങളിൽ നാസർ ഫൈസി പാവന്നൂർ കുട്ടികളുമായി സംവദിച്ചു. രണ്ടാം സെക്ഷനിൽ നടന്ന ഗ്രാൻഡ് അസംബ്ലിയിൽ മുസ്തഫ നിസാമി സിനാവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്തയുടെ നൂറാം വാർഷികാഘോഷത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്.കെ.എസ്.ബി.വിയുടെ ക്യാമ്പ് പ്രവർത്തകർ നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു.
ചെയർമാൻ ഷംസുദ്ദീൻ ബാഖവി ഇബ്ര, കൺവീനർ അബ്ദുള്ള യമാനി മത്ര, എസ്.ഐ.സി ഓർഗനൈസർ കെ. എൻ.എസ് മൗലവി, എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ ഫൈസി, എസ്.ഐ.സി ട്രഷറർ സഈദ് അലി ദാരിമി, ഐ.ടി. കോഡിനേറ്റർ മുഹമ്മദ് അസ്അദി, മസ്കത്ത് റെയ്ഞ്ച് ജോയിൻ സെക്രട്ടറിമാരായ സുബൈർ ഫൈസി, മുസ്തഫ നിസാമി, ആബിദ് മുസ്ലിയാർ സൂർ, നൗഫൽ അൻവരി, ഷബീർ ഫൈസി, അസീസ് നുജൂമി, മുഹമ്മദ് ബയാനി, അംജദ് ഫൈസി, മുജ്തബ അമാനി, അലി മുസ്ലിയാർ, മുസ്തഫ റഹ്മാനി, സക്കീർ ഫൈസി മൊബെല്ല, സകരിയ ഹാജി, മുഹമ്മദലി എന്നിവർ സംസാരിച്ചു.ഷംസുദ്ധീൻ ബാഖവി സ്വാഗതവും അബ്ദുല്ല യമാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

