Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right12 ക​ട​ക​ളി​ൽ മോ​ഷ​ണം...

12 ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രുൾപ്പെടെ ആറുപേർ പിടിയിൽ

text_fields
bookmark_border
12 ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രുൾപ്പെടെ ആറുപേർ പിടിയിൽ
cancel

മ​സ്ക​ത്ത്​: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ ആ​റു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ​സീ​ബ്​ വി​ലാ​യ​ത്തി​ലെ 12 ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ ര​ണ്ടു​പേ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.​ ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ക​ട​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളും വ​രു​ത്തി. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ന്‍റാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ നാ​ലു​പേ​രെ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ ഇ​​ര​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​​ടെ ത​ട​ഞ്ഞു​വെ​ച്ച്​ അ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Case
News Summary - Six people arrested for theft
Next Story