മസ്കത്ത്: ഒമാനിൽ ആറുപേർക്ക് കൂടി നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ് ച വൈകുന്നേരം അറിയിച്ചു.
ഇതിൽ നാലുപേർ ഇറാനികളും രണ്ട് പേർ സ്വദേശികളുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിലിരുന്ന രണ്ടുപേർ പൂർണമായി രോഗവിമുക്തി നേടിയിരുന്നു.
ബാക്കിയുള്ളവരുടെ നില ഭദ്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.