Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുറിയാത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപ്പെടുത്തി
ഖുറിയാത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്ക്
cancel
camera_alt

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നയാ​ളെ രക്ഷപ്പെടുത്തിയപ്പോൾ

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർപൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്ക്. ഖുറിയാത്ത് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നയാ​ളെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചു. ഇയളെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കെട്ടിടത്തന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലരുടെയും പരിക്ക് സാര​മുള്ളതാണ്. സ്ഫോടനത്തിൽ തൊട്ടടുത്ത കെട്ടിടത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണ് എന്നതിനെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six injured in gas cylinder explosion in Khuriat
Next Story